Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രെഡ് ഉല്‍പ്പന്നങ്ങളില്‍ അമിതമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്‌

23 MAY 2016 07:17 AM IST
മലയാളി വാര്‍ത്ത.

ബ്രെഡ്, ബണ്‍, ബിസ്‌കറ്റ് എന്നിവയില്‍ ക്രമാതീതമായ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം. സെന്റട്രല്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൈറോയിഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയേഡേറ്റ് നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള രാസപദാര്‍ഥമാണ്. 

ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ്‌പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്‌സ് താക്കീത് നല്‍കിയിട്ടുണ്ട്. ഭക്ഷണ പാദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 2001 ല്‍ ശ്രീലങ്കയിലും 2005 ല്‍ ചൈനയിലും ഇത് നിരോധിച്ചു. 

വയറുവേദന, വയറിളക്കം, ഛര്‍ദി, വൃക്ക ക്ഷയം, കേള്‍വികുറവ്, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, ഞെരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രാസഘടകമാണ് പൊട്ടാസ്യം ബ്രോമേറ്റ്. ബ്രെഡ് പോലുള്ള ആഹാരപദാര്‍ഥങ്ങളില്‍ ഇത് ചേരുന്നതു മൂലം ഭക്ഷ്യവസ്തുവിലെ പോഷകാംശങ്ങളും വിറ്റമിനുകളും കൊഴുപ്പും ക്രമാതീതമായി കുറയും. ബ്രോമേറ്റ് ചേരുമ്പോള്‍ ധാന്യപൊടിയിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡിന്റെ തോത് കുറയുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 

ഇന്ത്യയില്‍ ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും അനുവദനീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് അല്‌ളെങ്കില്‍ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ്‌സ് റെഗുലേഷന്‍സ് പ്രകാരം ഒരു കിലോ ഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്റെ പരിധി. മറ്റു ബേക്കറി ഉല്‍പന്നങ്ങളില്‍ ഇത് ഒരു കിലോക്ക് 20 മില്ലി ഗ്രാം എന്ന തോതിലും ഉപയോഗിക്കാം. പുതിയ പഠനങ്ങളില്‍ ബ്രെഡ്, ബണ്‍ ഉല്‍പന്നങ്ങളിലും ബേക്കറി ഉല്‍പന്നങ്ങളിലുമെല്ലാം ഇത്തരം രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends