Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി

സമ്പാദ്യശീലത്തില്‍ സ്‌ത്രീകള്‍ മുമ്പില്‍ ആരോഗ്യത്തില്‍ പിന്നിലും

03 NOVEMBER 2012 03:26 AM IST
മലയാളി വാര്‍ത്ത.
പണം നേടാന്‍ പുരുഷന്മാര്‍ക്കാണു മിടുക്ക്‌. എന്നാല്‍, നേടിയ പണം സൂക്ഷിക്കാന്‍ സാമര്‍ത്ഥ്യം കൂടുതല്‍ സ്‌ത്രീകള്‍ക്കും. അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട്‌  ഓഫ്‌ മാനേജ്‌മെന്റ്‌ കണ്ടെത്തിയതാണ്‌ ഇക്കാര്യം. സമ്പാദ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കൈയിലെ പണം കാര്യക്ഷമമായി ചെലവഴിക്കാനും പുരുഷന്മാരെക്കാള്‍ നന്നായി സ്‌ത്രീകള്‍ക്കറിയാമെന്നു പഠനത്തില്‍ വെളിപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍ എന്നിവരുള്‍പ്പെട്ട മൂവായിരത്തോളം ആളുകളെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്താണ്‌ ഐ.ഐ.എം ഈ സാമ്പത്തിക സാക്ഷരതാ പഠനം നടത്തിയത്‌. എന്നാല്‍, സാമ്പത്തിക കാര്യങ്ങളിലുള്ള ഗ്രാഹ്യം മിക്കവാറുമെല്ലാ രാജ്യങ്ങളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണുള്ളത്‌. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം പുരുഷന്മാരുടെ മേല്‌നോട്ടത്തിലും ചുമതലയിലുമാണു നടക്കുന്നതെന്നതിനാല്‍ സ്‌ത്രീകള്‍ക്ക്‌ അനുഭവജ്ഞാനം കുറവായിരിക്കും. അക്കൗണ്ടന്‍സിയും ഇക്കണോമിക്‌സും പഠിച്ചതുകൊണ്ടുമാത്രം സാമ്പത്തിക സാക്ഷരത ഉണ്ടാവണമെന്നില്ല. മറ്റു വിഷയങ്ങള്‍ പഠിച്ചവരെക്കാള്‍ സാമ്പത്തിക കാര്യങ്ങളില്‍ മെച്ചമല്ല ഇക്കൂട്ടര്‍ എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബനാഥന്മാരുടെ മക്കള്‍ക്കു പണം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സാമര്‍ത്ഥ്യമുണ്ടായിരിക്കും.
സാമ്പത്തികവും ഗണിതശാസ്‌ത്രപരവുമായ അവബോധത്തിന്റെ കുറവു സ്‌ത്രീകള്‍ക്കു തിരിച്ചടിയാണ്‌. എങ്കിലും നിക്ഷേപം, സമ്പാദ്യം, കടം വാങ്ങല്‍, പണം വിനിയോഗിക്കല്‍, സാമ്പത്തികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ പക്വമായ മനോഭാവം പ്രകടിപ്പിക്കുന്നുണ്ട്‌ എന്നാണു പൊതുവായ കണ്ടെത്തല്‍. ചെറുപ്പക്കാര്‍ കൂടുതലും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണു നിക്ഷേപങ്ങള്‍ നടത്തുന്നത്‌. സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലിലൊന്നുപേര്‍ക്കു മാത്രമേ സമ്പാദ്യശീലം ഇല്ലാതുള്ളു. റിട്ടയര്‍ ചെയ്‌തവരില്‍ നാല്‌പതുശതമാനം ആളുകളും തങ്ങളുടെ സാമ്പത്തിക ഭാവിയെപ്പറ്റി ചിന്തിച്ചിട്ടുള്ളവരല്ല എന്നത്‌ ആശങ്കാജനകമായ കാര്യമാണ്‌. 
ഉദ്യോഗസ്ഥരില്‍ പകുതിപ്പേരും ശമ്പളത്തിന്റെ നിശ്ചിതശതമാനം റിട്ടയര്‍മെന്റ്‌ കാലത്തേക്കു നീക്കിവച്ചിരുന്നു. റിട്ടയര്‍ ചെയ്‌തവരില്‍ ചെറിയ ശതമാനം ജീവനക്കാര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഭൂരിഭാഗം പേരും അവരുടെ പെന്‍ഷന്‍കൊണ്ടുമാത്രം ജീവിക്കുന്നവരായിരുന്നു. അഞ്ചിലൊന്നുപേര്‍ക്കു ജോലിയുണ്ടായിരുന്ന കാലത്തു വേണ്ടത്ര സമ്പാദ്യമുണ്ടാക്കാന്‍ സാധിച്ചില്ല എന്നും പഠനത്തില്‍ തെളിഞ്ഞു.
എന്നാല്‍, പലരുടെയും സമ്പാദ്യങ്ങള്‍ മുഴുവന്‍ തന്നെ ചികിത്സാച്ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടിവരികയാണ്‌. ജോലിയില്‍ നിന്നും വിരമിക്കുന്നതോടുകൂടി പലരും ശാരീരികമായും മാനസികമായും ഒറ്റപ്പെടുകയും അവശതകള്‍ അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നു. സ്‌ത്രീകളാണ്‌ ഇത്തരക്കാരില്‍ അധികവും. ജോലിയില്‍ കൂടുതല്‍ മുഴുകുന്ന ഇക്കൂട്ടര്‍ ആഹാരം, വിശ്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനാല്‍ പൊണ്ണത്തടിയും പലവിധ രോഗങ്ങളും മധ്യവയസ്സുകഴിയുമ്പോള്‍തന്നെ ഇവരെ കടന്നാക്രമിക്കുന്നു. ഓഫീസ്‌ ജോലിക്കു പുറമേ വീട്ടുജോലികളും കുട്ടികളെ നോക്കലുമെല്ലാം നടത്തേണ്ടി വരുന്നതുകൊണ്ട്‌ ഇവര്‍ക്കു സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടാറില്ല. യാത്രാവേളകളാണു പലരും ഉറങ്ങാനായി പ്രയോജനപ്പെടുത്തുന്നത്‌. ഇംഗ്ലണ്ടിലെ മെല്‍ബോണ്‍ സര്‍വകലാശാലയിലെ ഒരു പഠനസംഘം 45-50 പ്രായത്തിലുള്ള ഉദ്യോഗസ്ഥകളായ പതിനായിരത്തോളം സ്‌ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചത്‌ അവരിലേറെയും പൊണ്ണത്തടിയുള്ളവരും സന്ധിവേദന, പ്രമേഹം, ബ്ലഡ്‌പ്രഷര്‍, വിഷാദരോഗം ഇവയ്‌ക്കടിമകളും ആണെന്നാണ്‌. മാത്രമല്ല, ആഴ്‌ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ മദ്യപാനത്തിനും പുകവലിക്കും അടിമകളാണെന്നും കണ്ടെത്തി.
അസംതൃപ്‌തമായ ഉദ്യോഗവും അമിതമായ ജോലിഭാരവും ശാരീരിക, മാനസിക ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാം എന്നാണു പഠനങ്ങള്‍ വെളിവാക്കുന്നത്‌. ഇന്‍ര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ ഒബിസിറ്റിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ്‌ ഈ വിവരങ്ങള്‍. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് എന്തിനെക്കാളും പ്രാമുഖ്യം നൽകും; കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി  (57 minutes ago)

പൊതു ഇടങ്ങൾ ജാതിമത ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാനാകും ; സ്വാതന്ത്ര്യമുള്ള സ്ഥലമാണ് കേരളമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ  (1 hour ago)

സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇഞ്ചിക്കൃഷി ചെയ്യാം...  (2 hours ago)

അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി  (2 hours ago)

ആശങ്കകൾക്കൊടുവിൽ തിരയിളക്കം, മുന്നറിയിപ്പ്  (2 hours ago)

പവന് 95,000ത്തിനോടടുക്കുന്നു  (2 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം,ഒക്ടോബര്‍ 21-ന് ....  (2 hours ago)

രാത്രി ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് കടൽ ഉൾവലിഞ്ഞു..! സുനാമി?! പ്രതിഭാസത്തിൽ ഭയന്നോടി ജനം; മണിക്കൂറുകൾക്കകം സംഭവിച്ചത്....  (2 hours ago)

ചെന്താമരക്കുള്ള ശിക്ഷാവിധി ശനിയാഴ്ച  (2 hours ago)

പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു കേരളത്തിൽ; അവരെ എതിർക്കാൻ ബി ജെ പി യല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല; ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് പി സി ജോർജ്ജ്  (3 hours ago)

‘സൂക്ഷിച്ചില്ലെങ്കിൽ ചെത്തിക്കളയും' ഇ.പിയുടെ നിലവിളി..! "അയ്യോ ഷാഫി പേടിച്ച് ഇച്ചിമുള്ളി" ചിറ്റപ്പനെ അടിച്ചിറക്കും..  (3 hours ago)

ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുതെന്ന്...  (3 hours ago)

പരോളില്ലാതെ 30 വർഷം കഠിന തടവ് ...  (3 hours ago)

Venezuela-രാജ്യങ്ങൾ തയ്യാറെടുക്കുന്നു  (4 hours ago)

Malayali Vartha Recommends