Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

അഹമ്മദാബാദില്‍ എത്തിയാല്‍ പരേതര്‍ക്കൊപ്പം ചായ കടിക്കാന്‍ സൗകര്യമുണ്ട്!

17 MARCH 2018 02:12 PM IST
മലയാളി വാര്‍ത്ത

വിഷയാധിഷ്ഠിത ഹോട്ടലുകള്‍ തന്നെ പലവിധമുണ്ട്. അന്ധതയുടെ ദുരിതങ്ങള്‍ എന്താണെന്ന് അനുഭവിച്ചറിയാന്‍ എല്ലാവരെയും കണ്ണുകെട്ടി ഹോട്ടലിലേക്ക് നയിക്കുന്ന ഒരു ഹോട്ടല്‍ ഹൈദരാബാദിലുണ്ട്. ജയില്‍മുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വികാരമറിയാന്‍ സഹായിക്കുന്ന ഒരു ഹോട്ടല്‍ ചെന്നൈയില്‍... അങ്ങനെയങ്ങനെ. അഹമ്മദാബാദിലുമുണ്ട് പലതരം ഹോട്ടലുകള്‍. കക്കൂസിലെ കമ്മോഡുകളുടെ സ്‌റ്റൈല്‍ ഇരിപ്പിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍, ആകാശത്ത് വട്ടംകറങ്ങികൊണ്ട് ഭക്ഷണം കഴിക്കാവുന്ന റിവോള്‍വിങ് റെസ്‌റ്റോറന്റ് അങ്ങനെയങ്ങനെ. എന്നാല്‍ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം നല്‍കുന്നൊരു ഹോട്ടലുണ്ട്.

പുറത്തുനിന്ന് നോക്കുമ്പോള്‍ വലിയ പ്രത്യേകതയൊന്നും തോന്നില്ല. റോഡരികിലെ ഒരു സാധാരണ ഹോട്ടല്‍ ന്യൂലക്കി ഹോട്ടല്‍ എന്ന് ബോര്‍ഡില്‍ പേരുണ്ട്, അത്രതന്നെ.

അകത്തുകയറുമ്പോള്‍ കാഷ്യറുടെ കാബിനടുത്തുതന്നെ ഒരു ഖബര്‍ കമ്പിവേലികെട്ടി തിരിച്ചുവെച്ചത് കാണാം. തിളങ്ങുന്ന തുണികൊണ്ട് മൂടി മുകളില്‍ പൂക്കളും. അകത്തോട്ട് പോവുംതോറും മേശയ്ക്കരികിലും മറ്റുമായി ഒട്ടേറെ ഖബറുകള്‍. അതെ, ഇവിടെ ചായയും കടിയും കബര്‍സ്ഥാനില്‍ അജ്ഞാതരായ പരേതര്‍ക്കൊപ്പമാണ്. കബര്‍സ്ഥാനിലെ വൃക്ഷമുത്തശ്ശന്മാരും കെട്ടിടത്തിനകത്തുതന്നെയുണ്ട്.ഇവിടത്തെ ചായയും ബന്നുമാണ് പ്രശസ്തം.

എം.എഫ്. ഹുസൈന്‍ വരച്ച ഒരു ചിത്രം ഭിത്തിയിലുള്ളത് പെട്ടെന്നു തന്നെ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും. അദ്ദേഹം അഹമ്മദബാദില്‍ എപ്പോള്‍ വന്നാലും ഇവിടെ വന്ന് ഒരു ചായ കുടിക്കും. ഇവിടത്തെ ചായ പെരുത്തിഷ്ടമായതുകൊണ്ട് വരച്ച് സമ്മാനിച്ചതാണീ ചിത്രം.

കബര്‍സ്ഥാനിലെ ഹോട്ടലില്‍ മലയാളി തൊഴിലാളികള്‍ ഉണ്ടെന്നറിഞ്ഞ് വിസ്മയിക്കേണ്ട, ഹോട്ടലുടമ തന്നെ മലയാളിയാണ്. തിരുവനന്തപുരത്തുകാരന്‍ രാജീവിന്റേതാണ് ഹോട്ടല്‍. കോഴിക്കോട്ടുകാരനായ ഒരു മുസ്ലിമാണ് ഹോട്ടല്‍ തുടങ്ങിയതത്രേ. 1950-ല്‍ കോഴിക്കോട് കാക്കൂര്‍ പി.സി. പാലം സ്വദേശിയായ കെ.എച്ച്. മുഹമ്മദ് എന്നയാളാണ് ഇത് തുടങ്ങിയത്. കബര്‍സ്ഥാനിനടുത്ത് ചായയും ബന്നും വിറ്റ് ബിസിനസ് തുടങ്ങി. അത് അദ്ദേഹത്തിന് വലിയ ലക്കായി. അങ്ങനെ പിന്നീട് ലക്കിെറസ്‌റ്റോറന്റായി അത് വളരുകയായിരുന്നു.

ഇവിടെവന്ന് ചായകുടിച്ച് ജോലിക്ക് പോവുന്നതും ഒരു ലക്കാണെന്ന് ചിലര്‍ പറഞ്ഞു് തുടങ്ങി. അങ്ങനെയങ്ങനെയാണ് പേരും പ്രശസ്തിയും വന്നത്. അന്നും ഇന്നും ഇവിടത്തെ ചായയുടെ രുചിയെക്കുറിച്ച് രണ്ടുപക്ഷമില്ല. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കൊടുക്കാറുള്ളൂ. കബര്‍സ്ഥാന്‍ അതേപടി നിലനിര്‍്ത്തി ഹോട്ടല്‍ കൊണ്ടുപോവുകയായിരുന്നു. 26 കബറുകള്‍ ഹോട്ടലിനുള്ളിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (25 minutes ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (32 minutes ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (48 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (1 hour ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (2 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (2 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (2 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (2 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (3 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (3 hours ago)

Malayali Vartha Recommends