Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

വേനല്‍ക്കാലയാത്രക്കും സ്‌കീയിംഗിനും ഒരുപോലെ പറ്റിയ ഡെസ്റ്റിനേഷന്‍; ഓലി

21 APRIL 2018 03:34 PM IST
മലയാളി വാര്‍ത്ത

സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു ഉത്തരാഖണ്ഡിലെ ഓലി. പുല്‍മേട് എന്നര്‍ഥമുള്ള ബുഗ്യാല്‍ എന്നും ഇവിടം അറിയപ്പെടുന്നു. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ആളുകള്‍ എത്തിച്ചേരുന്ന ഇവിടെ കൂടുതലായി ആളുകള്‍ എത്തുന്നത് മഞ്ഞുകാലത്തിന്റെ അവസാന സമയത്തോടെ ട്രക്കിങ്ങിനും സ്‌കീയിങ്ങിനുമായാണ്.

ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നാണ് ഓലി. ഇന്ത്യയില്‍ സ്‌കീയിങ്ങിനു പേരു കേട്ട ഗുല്‍മാര്‍ഗ്ഗ്, ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളാണ്. എന്നാല്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ കുറച്ചുകൂടി പരിഗണന നല്‍കുന്ന സ്ഥലമാണ് ഓലി. അതിനുള്ള കാരണം ഇവിടുത്തെ മഞ്ഞു വീഴ്ചയും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകളുമാണ്.

ബദരിനാഥിലേക്കുള്ള വഴിയിലാണ് ഓലി. അതിനാല്‍ത്തന്നെ തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഓലി കണ്ടാണ് മടങ്ങാറുള്ളത്. ഉത്തരാഖണ്ഡിന്റെ സൗന്ദര്യം ഒട്ടാകെ ആവാഹിച്ചിട്ടുള്ള ചമോലിയുടെ സൗന്ദര്യമാണ് ഓലി. ആപ്പിള്‍ തോട്ടങ്ങളും ദേവദാരു വൃക്ഷങ്ങളും ഓക്ക് മരങ്ങളുമൊക്കെ നിറഞ്ഞ ഇടമാണ് ഓലി. മലിനമാകാത്ത പ്രകൃതിയും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും മാത്രമല്ല ഓലിയുടെ പ്രത്യേകത.



ഹിമാലയത്തിന്റെ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗിയേറിയ കാഴ്ചകള്‍ ഇവിടെ കാണാന്‍ സാധിക്കും. സീസണ്‍ ആരംഭിച്ചാല്‍ വിനോദത്തിനു വേണ്ടി മാത്രമല്ല, മത്സരങ്ങളുടെ പരിശീലനത്തിനായും ഇവിടെ എത്തിച്ചേരുന്ന ധാരാളം സ്‌കീയേഴ്‌സിനെ കാണാന്‍ സാധിക്കും.

ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഋഷികേശില്‍ നിന്നും ഓലിയിലേക്ക് 196 കിലോമീറ്ററാണ് ദൂരം. മണാലിയില്‍ നിന്നും 417 കിലോമീറ്ററും ഡെല്‍ഹിയില്‍ നിന്നും 383 കിലോമീറ്ററും ബദ്രിനാഥില്‍ നിന്ന് 503 കിലോമീറ്ററും സഞ്ചരിക്കണം ഓലിയിലെത്താന്‍.

കൊച്ചിയില്‍ നിന്നും 3329 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഡെറാഡൂണ്‍, ഷിംല, ഹരിദ്വാര്‍ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍. ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി സര്‍വ്വീസുകള്‍ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (9 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (25 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (40 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends