Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതില്‍ ഏതാണെന്നു അറിയാമോ ? നിങ്ങളുടെ അടുത്ത യാത്ര ഇവിടേക്ക് പ്ലാൻ ചെയ്യൂ

22 APRIL 2018 11:56 AM IST
മലയാളി വാര്‍ത്ത

നമുക്കെല്ലാം സുപരിചിതമായ ലോകാത്ഭുതമാണ് ചൈനയിലെ വന്‍മതില്‍. മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ഇത് . ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവായ ,ശാഖകളടക്കം 6325 കി.മീ. നീളമുള്ള ഈ വന്മതിൽ ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.ചൈനയിൽ പോയി വന്മതിൽ കാണാൻ സാധിക്കാത്തവർ ഇനി വിഷമിക്കേണ്ട. നമുക്കുമുണ്ട് ഒരു വന്മതിൽ .ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതിലും കാര്യത്തില്‍ ചൈനാ വന്‍മതിലിനെ വെല്ലുന്നതുമായ ഇന്ത്യയിലെ കുംബല്‍ഘര്‍ വന്‍മതില്‍.

പുറംലോകത്തിന് അത്രയങ്ങ് പരിചിതമല്ലാതെ ഒരു രഹസ്യമായി നിലകൊള്ളുകയാണ് ഈ വന്‍മതില്‍. രാജസ്ഥാനിലെ കുംബല്‍ഘര്‍ ഗ്രാമത്തില്‍ ഒരു കോട്ടയെ വളഞ്ഞുനില്‍ക്കുന്ന ഭീമന്‍ ഒറ്റമതിലാണ് കുംബള്‍ഘര്‍ .ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട അഥവാ കുംബള്‍ഘർ സ്ഥി‌തി ചെയ്യുന്നത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍ പ് പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജ‌വാണ് ഈ കോട്ട പണികഴിപ്പി‌‌ച്ചത്.

രാജസ്ഥാനിലെ ഉദയ്‌പൂര്‍ ന‌ഗരത്തി‌ല്‍ നിന്ന് 82 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഈ കോ‌ട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായാണ് പ്രശസ്തമായ രണ‌ക്‌പൂര്‍ ജൈന ക്ഷേ‌ത്രം ‌സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരില്‍ ഏകദിനയാത്ര‌യില്‍ ഈ കോട്ടയും രണക്‌പൂര്‍ ജൈന ക്ഷേത്രവും സന്ദര്‍ശിക്കാം.

കുംബള്‍ഘറിലെ മുന്നൂറിലധികം ദേവാലയങ്ങള്‍ അടങ്ങുന്ന കോട്ട സംരക്ഷിക്കുന്നതിനായാണ് മതില്‍ നിര്‍മ്മിക്കുന്നത്. കോട്ടയെ ഉള്ളിലാക്കികൊണ്ട് 36 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍മതില്‍ നിലകൊള്ളുന്നത്. കാഴ്ചയില്‍ ചൈന വന്‍മതിലിനോട് സാദൃശ്യംതോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപം. താഴ്‌വരകള്‍ക്കും മലനിരകള്‍ക്കും മുകളിലൂടെ ഒരു സര്‍പ്പം പിണഞ്ഞുകിടക്കുന്നത് പോലെ കോട്ടയെ ചുറ്റികിടക്കുന്നു കുംബള്‍ഘര്‍ വന്‍മതില്‍. കൂടാതെ പ്രതിഭനിറഞ്ഞ വാസ്തുശൈലിയുടെ യഥാര്‍ത്ഥ ഉദാഹരണമാകുന്നു ഇത്.
ഏഴ് കവാടങ്ങളുള്ള ഈ കോട്ടയുടെ പ്രാധാന കവാടം റാംപോള്‍ എന്ന പേരി‌ല്‍ ആണ് അറിയപ്പെടുന്നത് ഈ കവാടത്തിലൂടെയാണ് നമ്മള്‍ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കുന്നത്

കോട്ടമതില്‍ നിര്‍മ്മാണം ശരിയായി നടക്കാ‌തിരുന്നപ്പോള്‍ റാണ രാജാവ് ഒരു ദിവ്യനെ കണ്ടെന്നും ദിവ്യന്‍ മനുഷ്യകുരുതിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനകവാടമായ റാംപോളിന്റെ സ‌മീപത്തായുള്ള ഹനുമാന്‍ പോളിനടുത്തുള്ള ക്ഷേത്രത്തിൽ മനുഷ്യകുരുതി നടത്തിഎന്നും വിശ്വാസമുണ്ട്. കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്.
കോട്ടയിലെ പ്രധാന കൊട്ടാരമാണ് ബാദല്‍ മഹല്‍.ബാദല്‍ മഹലിന്റെ ഉള്‍വശത്തായാണ് ഭൈരവ് മന്ദിര്‍

ആയിരത്തോളം കല്ലുകളില്‍ തീര്‍ത്ത മനോഹര കൊത്തുപണികളുള്ള ഈ ഭീമന്‍ മതിലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്തിന്റെ വ്യാപ്തി 15 മീറ്ററാണ്. 13 മലനിരകളിലായി 36 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുകയാണ് ഈ കോട്ട
ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും കോട്ടയെ രക്ഷിക്കുന്നതിനായി പണികഴിപ്പിച്ചത്‌കൊണ്ട് തന്നെ നിരവധി പ്രാചിനകാല സുരക്ഷാക്രമീകരണങ്ങളും സമന്വയിപ്പിച്ചതാണ് കുംബള്‍ഘര്‍ കോട്ടമതില്‍.

2013ല്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഈ വലിയ കോട്ടയേയും ഉ‌ള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഈ കോട്ടയും ഇടംപിടിച്ചു.  10 രൂപയാണ് കോട്ടയ്ക്ക് അകത്ത് കയറാനുള്ള പ്രവേശന ഫീസ്. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പ്രത്യേകം ഫീസൊന്നുമില്ല. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണിവരെ കോട്ടയില്‍ സന്ദര്‍ശനം നടത്താം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ  (14 minutes ago)

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (48 minutes ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (53 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (1 hour ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (1 hour ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (2 hours ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (2 hours ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (2 hours ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (3 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (3 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

Malayali Vartha Recommends