Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയിലെ പാണ്ടിപ്പാറയെ കുറിച്ച് കേട്ടിട്ടുണ്ടോ?

13 APRIL 2017 12:27 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലേക്ക് യാത്ര പോകാത്തവര്‍ ആരുമില്ല. ഇടുക്കിയുടെ പ്രകൃതിഭംഗിയെക്കുറിച്ച് എത്ര വിവരിച്ചാലും മതിവരില്ല. ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ത്തനെ മൂന്നാര്‍, തേക്കടി, വാഗമണ്‍ എന്നീ സ്ഥലങ്ങളാണ് സഞ്ചാരികളുടെ മനസ്സിലേക്ക് ഓടിവരുന്നത്. സ്ഞ്ചാരികള്‍ക്ക് കാഴ്ച്ചവിസ്മയങ്ങള്‍ ഒരുക്കി പാല്‍ക്കുളംമേട്, പാണ്ടിപ്പാറ, കാറ്റാടിപ്പാറ, അഞ്ചുരുളി, കാല്‍വരിമൌണ്ട്, ഹില്‍വ്യു പാര്‍ക്ക്, ഇടുക്കിപാര്‍ക്ക,്തൊടുപുഴ മലങ്കര ഡാം, തൊമ്മന്‍കുഞ്ഞ് എന്നീ സ്ഥലങ്ങളുമുണ്ട്. ഗ്രാമീണ ടൂറിസം, തീര്‍ഥാടന ടൂറിസം, സാഹസിക ടൂറിസം, ഹൈഡല്‍ ടുറിസം എന്നിങ്ങനെ പല വിധത്തിലുളള ടുറിസം പദ്ധതികള്‍ ഇടുക്കിയിലുണ്ട്. ഹൈഡല്‍ ടൂറിസത്തിനും ഇടുക്കിയില്‍ വലിയ സാധ്യതയുണ്ട്. 

ഇടുക്കി ഡാം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ഇബി പദ്ധതികളെ അടിസ്ഥാനമാക്കിയാണ് ഹൈഡല്‍ ടൂറിസം പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നാര്‍, തേക്കടി, ഇടുക്കി ഡാം, വാഗമണ്‍, രാമക്കല്‍മേട് തുടങ്ങിയ കേന്ദ്രങ്ങളെ ആശ്രയിച്ചാണ് പതിറ്റാണ്ടുകളായി ഇടുക്കി ജില്ലയിലെ ടൂറിസ വികസനം. ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍, ഫോറസ്റ്റ്, ഹൈഡല്‍ ടൂറിസം സൊസൈറ്റി എന്നിവയുടെ നിയന്ത്രണത്തിലാണ് മലനാട്ടിലെ വിനോദസഞ്ചാര മേഖല. തീര്‍ഥാടനടൂറിസത്തിനും വഴി തെളിഞ്ഞുകിടക്കുന്നു. തൊടുപുഴ കുറവപ്പാറ ക്ഷേത്രം, മയിലക്കൊമ്പ് ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ചാണ് തീര്‍ഥാടനടൂറിസത്തിനുള്ള സാധ്യത. 

ഏഡി 50ല്‍ സെന്റ്‌തോമസ് സ്ഥാപിച്ചതാണ് ഇടുക്കിയിലെ ഏറ്റവും പുരാതനമായ മയിലക്കൊമ്പ് ചര്‍ച്ച് എന്നാണ് ചരിത്രം. മലങ്കര ഡാമിനോട് ചേര്‍ന്നുള്ള ഊരാളി ആദിവാസി ക്ഷേത്രവും ടുറിസത്തിന് പറ്റിയ ഇടം. വാഗമണില്‍ അഡ്വൈഞ്ചര്‍ ടൂറിസത്തിന് വലിയ സാധ്യതയാണ് തുറന്നിട്ടുള്ളത്. ഇവിടത്തെ പൈന്‍വാലി ഏറെ പ്രസിദ്ധവും സിനിമ ലൊക്കേഷനുമാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് തങ്ങാന്‍ ഇഷ്ടമുള്ള ഇടം. ടൂറിസ്റ്റുകളുടെ വരവിന് ഇടുക്കിയില്‍ കുറവില്ല. ഈ ഒഴുക്ക് പതിറ്റാണ്ടുകളായി തുടരുന്നു. പോയ വര്‍ഷം 72000-ത്തോളം വിദേശടൂറിസ്റ്റുകളും നാല് ലക്ഷത്തോളം സ്വദേശികളും വിവിധകേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends