Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ചാ‌രികളെ സ്വാഗതം ചെയ്യുന്ന കേരളത്തിലെ ദ്വീപുകൾ

19 APRIL 2017 12:29 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി മനോഹാരിത കൊണ്ട് സമ്പന്നമാണല്ലോ. പുഴകളും, പൂക്കളും, അരുവികളും, മലനിരകളും ഇങ്ങനെ നീണ്ടുപോകുന്നു കേരളത്തിന്റെ വർണ്ണനാതീതമായ സൗന്ദര്യം. കേരളത്തിലെ ദ്വീപുകളും ആകർഷണീയം തന്നെ. ഏകാന്തതയുടെ പ്രതീകമായ കേവലം തുരുത്തുകൾ മാത്രമല്ല ദ്വീപുകൾ. മനസിന് സന്തോഷവും കുളിർമയും പകർന്നു നൽകുന്ന ദ്വീപുകളുമുണ്ട്. നമുക്ക് അവയെ പരിചയപ്പെടാം. വയനാട്ടിലെ കുറുവദ്വീപും, കണ്ണൂരിന് അടുത്തുള്ള ധർമ്മടം തുരുത്തും. കൊല്ലം ജില്ലയിലെ മൺറോ തുരുത്തും കേരളത്തിലെ പ്രശസ്തമായ ദ്വീപുകളാണ്.
1. ധർമ്മടം തുരുത്ത്
കണ്ണൂർ ജില്ലയിലാണ് പ്രശസ്തമായ ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ തലശ്ശേരി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ധർമ്മടം എന്ന സ്ഥലത്ത് എത്താം. ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. ധർമ്മടം തുരുത്തിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം.


2. മണ്‍റോ തുരുത്ത്‌
മണ്‍റോ തുരുത്ത്‌ സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ ഈ തുരുത്ത്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ്‌ ഈ ദ്വീപ് സമൂഹം അറിയപ്പെടുന്നത്‌. കൊല്ലം ജില്ലയുടെ ഭാഗമായ ഇവിടേക്ക് റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌.


3. കുറുവ ദ്വീപ്
കബനി നദിയിലെ ദ്വീപാണ് കുറുവ ദ്വീപ്. വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നു എന്നതാണിവിടുത്തെ പ്രത്യേകത. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്.


4. വലിയപറമ്പ് ദ്വീപ്
കാസർകോട് ജില്ലയിലെ കവ്വായി കായലിലാണ് വലിയപറമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം തുരുത്തുകൾ ചേർന്ന ഈ ദ്വീപ് കാസർകോട് എത്തുന്ന വിനോദ സഞ്ചാരികളുടെ വലിയ ആക്ർഷണമാണ്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ദ്വീപിൽ എത്താം.


5. വൈപ്പിൻ‌ ദ്വീപ്
1331ൽ എറണാകുളം ജില്ലയിൽ രൂപപ്പെട്ട ദ്വീപാണ് വൈപ്പിൻ‌. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്, ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്.


6. വെല്ലിംഗ്ടണ്‍ ഐലന്റ്
വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ദീര്‍ഘ വീക്ഷണമാണ് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന് പറയാം. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇതിന് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന പേര് നല്‍കിയിരിക്കുന്നത്. ഇതും ഒരു സഞ്ചാര കേന്ദ്രം തന്നെയാണ്.


7. കവ്വായി ദ്വീപ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി നദിക്ക് കുറുകെ നിർമ്മിച്ച ചെറിയപാലമാണ് കവ്വായി നിവാസികളെ പയ്യന്നൂരുമായി ബന്ധിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (2 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (24 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends