Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വശ്യമനോഹരിയായി ആഴിമല

21 APRIL 2017 03:03 PM IST
മലയാളി വാര്‍ത്ത

പേര് സൂചിപ്പിക്കുന്നത് പോലെ ആഴിയും പാറക്കെട്ടുകളും സമ്മേളിക്കുന്നൊരിടം. അതാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ആഴിമലയുടെ സവിശേഷത. വൃത്തിയും വെടിപ്പുമുള്ള പഞ്ചാരമണല്‍ത്തരികളുള്ള കടല്‍ത്തീരം. തിരക്ക് കുറഞ്ഞ ഈ കടല്‍ത്തീരം ഏകാന്തത ആഗ്രഹിക്കുവര്‍ക്ക് ഏറെ ആഹ്ലാദം നല്കും. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കി.മി മാത്രമേ ദൂരമുള്ളൂ എങ്കിലും തദ്ദേശിയര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ തീരം. തമ്പാന്നൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് വിഴിഞ്ഞം പൂര്‍വാര്‍ ബസില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്താ‌ല്‍ ആഴിമലയില്‍ എത്താം.

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുവര്‍ക്ക് വിനോദത്തോടൊപ്പം ആത്മീയതയും പകര്‍ന്നു നല്‍കുന്നതാണ് ഈ തീരം. പാറക്കെട്ടുകള്‍ക്ക് പിന്നില്‍ ഉയര്‍ന്ന സ്ഥലത്താണ് പ്രസിദ്ധമായ ആഴിമല മഹാദേവ ക്ഷേത്രം. കുടുംബസ്ഥനായ പരമശിവനാണ് പ്രതിഷ്ഠ. ശ്രീകോവിലിന് ഇടത്തും വലത്തുമായി ശ്രീപാര്‍വതിയുടേയും ഗണപതിയുടെയും ശ്രീകോവിലുണ്ട്. ദിവസേന നിരവധി ഭക്തര്‍ എത്തുന്ന ക്ഷേത്രത്തില്‍ കടലിന് അഭിമുഖമായി പരമശിവന്റെ കൂറ്റന്‍ പ്രതിമയുടെ പണി പുരോഗമിക്കുകയാണ്.

സീസണില്‍ സാമാന്യം തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. സമീപത്തെ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലും ജനത്തിരക്കുണ്ടാവാറുണ്ട്. സൂര്യസ്നാനം നടത്താന്‍ എത്താറുള്ള വിദേശികളെ ലക്ഷ്യമിട്ട് സമീപത്തായി ടൂറിസ്റ്റ് കോട്ടേജുകള്‍ ഉണ്ട്. ശാന്ത സുന്ദരമായ ഈ സ്ഥലത്ത് വിദേശികളേയും സ്വദേശികളേയും ആകര്‍ഷിപ്പിക്കാന്‍ നിരവധി റിസോര്‍ട്ടുകളും സ്പാകളും ഉണ്ട്.

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് സ്വയം മറക്കുന്നവര്‍ക്ക് ഇവിടുത്തെ വഴുവഴുപ്പുള്ള പാറക്കെട്ടുകളും അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിലെ ചുഴികളും കടലൊഴുക്കും ഭീഷണിയാകാറുണ്ട്. കരുതലോടെയുള്ള യാത്ര മികച്ച ഒരു യാത്രാനുഭവമാകും ആഴിമല.

അപൂര്‍വമായ കള്ളിമുള്‍ച്ചെടികളുടേയും പായാല്‍വര്‍ഗങ്ങളുടേയും പച്ചപ്പ്, കരിമ്പാറക്കൂട്ടങ്ങളുടെ ഗരിമ, നീലനിറമാര്‍ന്ന കടലും ആകാശവും, എല്ലാം കൂടി പ്രകൃതി നിറച്ചാര്‍ത്തുകൊണ്ട് മുഴുവന്‍ സൗന്ദര്യവും ചേര്‍ത്തുവച്ചിട്ടുണ്ട് ഈ തീരത്ത്. വിഴിഞ്ഞവും കോവളവും ശംഖുമുഖവുമെല്ലാം കണ്ടുമടുത്തെങ്കില്‍, ഇനി യാത്ര പോകാം ആഴിമലയുടെ സൗന്ദര്യം തേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (26 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (40 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (51 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends