Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

അഗസ്ത്യന്റെ മടിയിൽ തലചായ്ച് നെയ്യാർ

22 APRIL 2017 05:11 PM IST
മലയാളി വാര്‍ത്ത

അഗസ്ത്യകൂടത്തിൽ നിന്നുമാണ് നെയ്യാർ ഉത്ഭവിക്കുന്നത്.അഗസ്ത്യമുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങള്‍ക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. പൂജ കഴിഞ്ഞ് ബാക്കി വരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുളള ചാലിലൂടെ താഴേക്ക് ഒഴുകിയിരുന്നു.അങ്ങനെ നെയ്യ് താഴേക്ക് ഒഴുകിയിരുന്നതു കാരണം ജനങ്ങൾക്കു വെളളത്തിന് ബുദ്ധിമുട്ടായി.ജനങ്ങളുടെ ദുരിതം അറിഞ്ഞ അഗസ്ത്യമുനി നെയ്യ് വെളളമാക്കി മാറ്റി. അങ്ങനെ നെയ്യ് ഒഴുകിക്കൊണ്ടിരുന്ന ആർ പിന്നീട് നെയ്യാറായി ...
തിരുവനന്തപുരം സിറ്റിയില്‍ നിന്നും ഏകദേശം 30 കി.മി ദൂരത്താണ്‌ നെയ്യാര്‍ വന്യജീവി സങ്കേതം.കേരളത്തിന്റെ തെക്കേ ഭാഗത്തായി, പശ്ചിമഘട്ടത്തിന്റെ തെക്കു കിഴക്കേ മൂലയിലാണ്‌ നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്‌. . 1958- ല്‍ തന്നെ ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നെങ്കിലും വന്യജീവി സംരക്ഷണത്തിനായി അധികം ഒന്നും ചെയ്യുകയുണ്ടായില്ല. എന്നാല്‍ 1985-ല്‍ വന്യജീവി വിഭാഗം രൂപവത്‌ക്കരിച്ചതിനുശേഷമാണ്‌ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂടിയത്‌.

12000 ഹെക്‌ടര്‍ വിസ്‌തീര്‍ണ്ണമുള്ള നെയ്യാര്‍ സങ്കേതത്തില്‍ നൈസര്‍ഗ്ഗിക സസ്യ ജാലങ്ങളുടെ ഒരു വന്‍ ശ്രേണിയാണുള്ളത്‌. ഇവിടത്തെ സസ്യജാലങ്ങളുടെ വൈവിധ്യം ഇതിനെ ജീന്‍പൂള്‍സംരക്ഷിതമേഖലയാക്കി തീര്‍ക്കുന്നു.

ആകര്‍ഷണങ്ങള്‍:
വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ്‌ നെയ്യാർഡാമിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഡാം, പൂന്തോട്ടം, ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്ന് ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട്. കേരളത്തിൽ കൂടുകളിലല്ലാതെ സിംഹത്തെ കാണാൻ കഴിയുന്ന ഏക സ്ഥലമാണ് ഇവിടത്തെ ലയൺ സഫാരി പാർക്ക്.


നെയ്യാർഡാമിനാൽ ചുറ്റപ്പെട്ട വലിയ വേലിയോടു കൂടിയ 10 ഏക്കറോളം വരുന്ന ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് പോകണമെങ്കിൽ ബോട്ട് മാത്രമാണ് ആശ്രയം. പത്തു മിനിട്ട് ബോട്ട് യാത്രയ്ക്കു ശേഷം സഫാരി പാർക്കിലെത്തുന്നവരെക്കാത്ത് ചുറ്റും ഇരുമ്പഴി ഘടിപ്പിച്ച ഒരു മിനിബസ് കാത്തുകിടപ്പുണ്ടാകും. ബസിൽ കയറിയാൽ പിന്നെ സിംഹം കാട്ടിലും നമ്മൾ കൂട്ടിലുമാണ് (ഫെൻസ്ഡ് വെഹിക്കിൾ).മൂന്ന് പെൺസിംഹങ്ങളാണ് നിലവിൽ ഇതിനുള്ളിലുള്ളത്. ഡാമിന്റെ കാച്ച്മെന്റ് ഏരിയയിലാണ് ബോട്ട് ജെട്ടി. ഇവിടെയുള്ള ഇൻഫർമേഷൻ സെന്ററിൽ നിന്നും ടിക്കറ്റ് എടുക്കണം.
ഇവിടെ നിന്ന് ബോട്ടിൽതന്നെ ചീങ്കണ്ണി പാർക്കിലേക്ക് പോകാം . സ്റ്റീവ് ഇർവിന്റെ പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന ഈ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് അഗസ്ത്യ ചീങ്കണ്ണി പാർക്കെന്നാണ്. കൂട്ടിനുള്ളിലുള്ള ചീങ്കണ്ണിയാണ് ഇവിടത്തെ താരം.

അഞ്ചു മിനിട്ട് ട്രക്ക്ചെയ്‌താൽ മാൻ പാർക്കിലെത്താം. 160 ഓളം വരുന്ന പുള്ളിമാനുകളെ സ്വാഭാവിക വനത്തിനുള്ളിൽ സംരക്ഷിക്കുകയാണിവിടെ. മാനിന്റെ ഭക്ഷണം കട്ടുതിന്നാൻ വരുന്ന കുരങ്ങുകളേയും മാൻ പാർക്കിലെത്തുന്നവർക്ക് കാണാം. ഇതിനു പുറമേ നെയ്യാർഡാമിനുള്ളിൽ ജലസേചന വകുപ്പിന്റെ അക്വേറിയം, കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം ഒക്കെയുണ്ട്. ഇതും സഞ്ചാരികൾക്ക് ചുറ്റിനടന്നു കാണാനാകും


കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം: ആനപ്പുറത്ത് കയറി ഒരു സവാരി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡാമില്‍ നിന്ന് 8 കിലോമീറ്റര്‍ (ബോട്ടുമാര്‍ഗ്ഗമാണെങ്കില്‍ ഏകദേശം 2 കിലോമീറ്റര്‍) കൂടി സഞ്ചരിക്കാന്‍ തയാറായിക്കോളൂ. രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും ഇവിടെ ഉണ്ട്.
തിരുവനന്തപുരം തമ്പാനൂരിൽനിന്ന് 31 കിലോമീറ്റർ ദൂരം പിന്നിട്ടാൽ നെയ്യാർഡാമിലെത്താം. ഒരു മണിക്കൂർ ബസ് യാത്ര മതിയാകും. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും നെയ്യാർഡാമിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് നടത്തുന്നുണ്ട്. നെയ്യാർഡാമിന്റെ കവാടം വരെ ബസ് ചെല്ലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (36 minutes ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (1 hour ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (1 hour ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 hour ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (1 hour ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (1 hour ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (2 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (2 hours ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (2 hours ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (2 hours ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (2 hours ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (3 hours ago)

Malayali Vartha Recommends