Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലിയും പഴശ്ശിരാജയും വാഴുന്ന കണ്ണവം വനം

28 APRIL 2017 05:27 PM IST
മലയാളി വാര്‍ത്ത

നോക്കെത്താദൂരം പച്ചപ്പണിഞ്ഞ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനം. വനാന്തര്‍ഭാഗത്ത് നിന്ന് ഒഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ശാന്തമായി ഒഴുകുന്ന പെരുവ പുഴ. കണ്ണിനും കാതിനും മനസ്സിനും കുളിരേകുന്ന പെരുവ വനപ്രദേശതേകുറിച്ചാണ് ഇവിടെ പറയുന്നത്. ഇപ്പോൾ ഇവിടം പ്രസിദ്ധമാകാൻ മറ്റൊരു വിഷയം കൂടിയുണ്ട്. ബാഹുബലി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഇവിടം ആയിരുന്നു. 2000 മുതല്‍ തന്നെ സിനിമാക്കാര്‍ കണ്ണവം വനത്തില്‍ ഷൂട്ടിങ്ങിനായെത്തിയിരുന്നു. അവരുടെ ഇഷ്ട ലൊക്കേഷൻ ആണ് ഈ വനം എന്ന് വേണമെങ്കിലും പറയാം. കണ്ണവം വനത്തിലെ പ്രകൃതിഭംഗിയാണ് സിനിമാക്കാരെ പെരുവയിലേക്ക് ആകര്‍ഷിച്ചത്.


കത്തുന്ന വേനല്‍ ചൂടേറ്റ് കണ്ണവത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്ത് ചങ്ങല ഗേറ്റിലെത്തുമ്പോള്‍ തന്നെ തണുത്ത കാറ്റ് ശരീരത്തെയും മനസ്സിനെയും തലോടി തുടങ്ങും. ചങ്ങലഗേറ്റില്‍ നിന്ന് പെരുവയിലേക്കുള്ള റോഡ് വനത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. 83.9893 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് കണ്ണവം വനമേഖലയ്ക്കുള്ളത്. ഇരുവശവും മരവും കാടുകളും നിറഞ്ഞ റോഡില്‍ കൂടിയുള്ള യാത്ര മറക്കാനാവാത്തതാണ്. ഈ റോഡില്‍ കൂടി രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുവ വനത്തിലെത്താം.


പരസ്യ ചിത്രങ്ങളുടെയും മലയാളം, തമിഴ് ചിത്രങ്ങളുടെയും ചിത്രീകരണം ഇവിടെ നടന്നിരുന്നു. മമ്മൂട്ടി നായകനായ പഴശ്ശിരാജയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തിൽ തന്നെയാണ്. പഴശ്ശരിരാജയുടെ മനോഹരമായ ലൊക്കേഷന്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണത്തിനായി പ്രസിദ്ധ സംവിധായകന്‍ എസ്.എസ്.രാജമൗലിയും സംഘവും ഇവിടെയെത്തിയത്. അങ്ങനെ കണ്ണവം വനം ഇപ്പോൾ താരപരിവേഷം അണിഞ്ഞിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends