Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർണ വൈവിധ്യം വാരിച്ചൊരിഞ്ഞ് പൈതൽ മല

09 MAY 2017 10:33 AM IST
മലയാളി വാര്‍ത്ത

ടൂറിസം മേഖലയിൽ ഇന്ന് ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് പൈതല്മല. ഒരേസമയം വനയാത്രയുടെ ഹരവും മഞ്ഞുപുതച്ച മലനിരകളുടെ തണുത്തുറഞ്ഞ മനോഹാരിതയും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. അടിവാരത്തിൽനിന്ന് വനത്തിലൂടെ മലമുകളിലെത്തിയാൽ കേരളവും കർണാടകയും ഒരേ കണ്ണിൽ കാണാം എന്നതും സഞ്ചാരികളെ ഇങ്ങോട്ടേക്കു ആകർഷിക്കാൻ കാരണമാകുന്നു.
ഇലകളിൽ വർണ്ണവൈവിധ്യം വാരിച്ചൊരിഞ്ഞ് നിൽക്കുന്ന മരങ്ങൾ, നിറക്കൂട്ടുകൾ വാരി വിതറിയ പോലെ കുറ്റിച്ചെടികൾ, പക്ഷികളുടെ കളകളാരവം ഇതെല്ലം തന്നെ പൈതല്മലയെ കൂടുതൽ സുന്ദരിയാക്കുന്നു. വൈതൽമലയെന്നായിരുന്നു ആദ്യപേര്. നാട്ടുകാരും വിനോദസഞ്ചാരികളും കുടി ഓമനിച്ചോമനിച്ചു പൈതൽമലയായി മാറിയതാണ്. വിവിധയിനം സസ്യ-ജന്തു ജാലകങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് പൈതൽമല. 300 ഏക്കറോളം പരന്നുകിടക്കുന്ന ഈ മലനിരകൾ കേരളത്തിൽ ഒരു ഊട്ടിയാണു വിനോദസഞ്ചാരികൾക്കായി സമ്മാനിക്കുന്നത്.


ഡിസംബറിൽ താപനില 10 ഡിഗ്രി സെൽഷ്യസിനോട് അടുക്കും. മഴക്കാലത്തും പൈതല്മലയുടെ മുകളിൽ മഴ പെയ്യുന്നത് കാണാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ട്. പൈതലിൽ ചെറിയ തടാകങ്ങൾ ഉണ്ട്. മഴക്കാലങ്ങളിൽ നിറയെ വെളളമുണ്ടാകുന്ന ഇവിടെയാണ് കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ വെള്ളം കുടിയ്ക്കാനെത്തുന്നത്. സമുദ്രനിര പ്പിൽനിന്നും 4500 അടി ഉയരത്തിൽ നീണ്ടുനിവർന്നു നിൽക്കുകയാണ് പൈതൽമല.
സാഹസിക യാത്രയുടെ ഹരം നുകർന്നുകൊണ്ടുള്ള കുളിരുന്നൊരു വനയാത്ര അതാണ് പൈതൽ മലയിലേക്കുള്ള യാത്ര. ഈ യാത്രയിൽ എപ്പോൾ വേണമെങ്കിലും കാട്ടാനകളെ പ്രതീക്ഷിക്കാം. സാധാരണ പകൽ സമയങ്ങളിൽ അന ഇറങ്ങാറില്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്. ട്രെക്കിങ്ങിന്റെ എല്ലാ സാഹസികതയും ആവാഹിച്ചുള്ള നടത്തം എന്നാൽ മലയിൽ എത്തിയാലോ അതുവരെ അനുഭവിച്ചതൊന്നും ഒന്നുമല്ല എന്ന് തോന്നിപ്പോകും.


ഏറ്റവും ഉയരമുള്ള കുന്നിന്റെ നെറുകയിൽ വാച്ച് ടവർ. ടവറിനു മുകളിൽ കയറിയാൽ കേരളവും കർണാടകയും ഒരേ കണ്ണിൽ ദർശിക്കാൻ കഴിയും. കണ്ണൂർ ജില്ലയുടെ ഏതാണ്ടു പകുതിഭാഗവും കണ്ണിൽപ്പെടും ഇവിടെ നിന്നാൽ. വയനാടൻ മലനിരകളുടെ വിദൂര ദൃശ്യവും സാധ്യമാകാറുണ്ട്. ഇവിടെ ഒരു വേനലിലും വറ്റാത്ത ഒരു കുളം ഉണ്ട്. മണിക്കിണർ എന്നാണിത് അറിയപ്പെടുന്നത്. ഇത് പണ്ടെങ്ങോ വിഭൂതിയിലാണ്ടുപോയ ഒരു ചരിത്രശേഷിപ്പാണെന്നു കരുതാം. പക്ഷികളുടെയും പറവകളുടെയും അപൂർവയിനം സസ്യങ്ങളുടെയും വലിയൊരു കലവറ തന്നെയുണ്ട് ഈ മലനിരകളിൽ.


ജൈവ- ഔഷധ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് പൈതല്‍മല. അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വൈവിധ്യമാര്‍ന്ന തുമ്പികള്‍, നിശാശലഭങ്ങള്‍, ഞാവല്‍, തേക്ക്, ദന്തപ്പാല, ഇരുമ്പകം ഇതിനു പുറമെ ഒറ്റമൂലി ഇനത്തില്‍പ്പെട്ട ചുറ്റോളം, പാമ്പ് വിഷത്തിനുള്ള മരുന്ന് എന്നിവയെല്ലാം ഇവിടെ സുലഭം. കേരളത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വേഴാമ്പല്‍ മുതല്‍ ഒട്ടുമിക്ക പക്ഷികളുടേയും ആവാസകേന്ദ്രം കൂടിയാണു പൈതല്‍മല. കാലന്‍കോഴി, വെള്ള ചെമ്പോത്ത്, ആന, പുലി, കലമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, പുള്ളിമാന്‍, ഉഗ്രസര്‍പ്പങ്ങള്‍, കുരങ്ങ് തുടങ്ങി മിക്ക ജീവജാലങ്ങളും പൈതലിന്‍റെ മടിത്തട്ടില്‍ വിശ്രമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends