Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കായലും കടലും സംഗമിക്കുന്ന പൂവാര്‍

11 MAY 2017 03:25 PM IST
മലയാളി വാര്‍ത്ത

കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ കിഴക്കേ അറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന പൂവാര്‍ ബീച്ച് വളരെ മനോഹരമായതും ആരെയും തന്നിലേക്കു അടുപ്പിക്കാൻ പോന്നവളുമാണ്. ശാന്തമായി വീക്കെന്‍ഡ് ആഘോഷിക്കുന്നവരുടെ സ്ഥിരം സങ്കേതം കൂടിയാണിവിടം. ഇവിടെവെച്ചാണ് നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്നത്. കടലും കായലുമായുള്ള ഈ കൂടിച്ചേരൽ കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ , വിദേശ സഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. കോവളം ബീച്ച് പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെടുന്നത് ഇവിടെയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഈ ദൃശ്യ വിരുന്നു ആസ്വദിക്കാനെത്തുന്നവർക് ഒരിക്കലും നിരാശരാകേണ്ടി വരില്ല.


പൂവാറിനു ഈ പേരു കിട്ടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. നേരത്തെ പോക്കുമൂസാപുരം എന്നായിരുന്നത്രെ പൂവാര്‍ അറിയപ്പെട്ടിരുന്നത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പോക്കുമൂസാപുരം എന്ന സ്ഥലത്തെത്തിയ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് അവിടെയൊരു വീട്ടില്‍ അഭയം തേടുകയും. അവിടെവെച്ച് പുഴയിലിറങ്ങിയ അദ്ദേഹം ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളപ്പൂക്കള്‍ കണ്ട് വിസ്മയിച്ചു. ആ ആവേശത്തില്‍ അദ്ദേഹം നദിയെ പുഷ്പനദി എന്നു വിളിച്ചു. പൂക്കള്‍ നിറഞ്ഞു കിടന്നിരുന്ന ആ നദിയുടെ പേരു കാലക്രമത്തില്‍ പൂവാറായി മാറിയതാണെന്ന് പറയപ്പെടുന്നു.

വേലിയേറ്റ സമയങ്ങളില്‍ കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖമാണ് പൂവാറിന്റെ പ്രത്യേകത. ഇവിടുത്തെ ഓരോ മണല്തരിക്കും പറയാൻ ഒത്തിരി ചരിത്ര വിശേഷങ്ങൾ ഉണ്ടാകും.


കായലും കടലും അതിരുപങ്കിടുന്ന അഴിമുഖം കാണാനാണ് സഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്നത്. ഒരു വശം ശാന്തമായ കായലും മറുവശം ആര്‍ത്തലച്ചെത്തുന്ന തിരമാലകളും കാണാന്‍ പ്രത്യേക ഭംഗിയാണ്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഈ കാഴ്ച കാണാന്‍ സാധിക്കും. കടലിനും കായലിനുമൊപ്പം കണ്ടല്‍ക്കാടുകളും ഇവിടെ കാണപ്പെടുന്നു. ഇവിടെ ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തു നിന്നു 12 കിലോ മീറ്റര്‍ ദൂരമാണ് പുവാറിലേക്കുള്ളത്. പണ്ടുകാലത്ത് ഒരു വാണിജ്യ തുറമുഖമായിരുന്ന പൂവ്വാര്‍ ഇന്ന് സഞ്ചാരികൾക്കു പ്രിയങ്കരിയായ ടൂറിസ്റ്റ് കേന്ദ്രമാണ്. വേലിയേറ്റവും വേലിയിറക്കവും ശക്തമായതിനാല്‍ ഇവിടെ കടലില്‍ നീന്തല്‍ അത്ര സുരക്ഷിതമായ കാര്യമല്ല. കായലിന് ഇരുവശത്തും ഇടതിങ്ങിവളരുന്ന വിശാലമായ കണ്ടല്‍കാടുകളും പൂവാറിന്റെ പ്രത്യേകതയാണ്.


ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാര്‍. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിംഗ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി പൂവാറിലുണ്ട്. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (1 minute ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends