Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

പറശ്ശിനിക്കടവിൽ പോകാം സ്‌നേക്ക് പാര്‍ക്ക് കാണാം; വംശനാശം നേരിടുന്ന പാമ്പുകളെ അടുത്തറിയാം

18 MAY 2017 04:03 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക് വളരെ പ്രശസ്തമാണ്. പാമ്പിനെകൂടാതെ വിവിധതരം മത്സ്യങ്ങളും പറവകളും മൃഗങ്ങളും ഉള്‍പ്പെടുത്തി ഒരു മിനി മൃഗശാലയായിമാറിയ സ്‌നെയ്ക്ക് പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക് കൂടിവരികയാണ്. വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു.


കണ്ണൂര്‍ജില്ലയിലെ വിനോദസഞ്ചാരികളും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനത്തിനായെത്തുന്നവരുമാണ് പ്രധാനമായും പറശ്ശിനിക്കടവ് സ്‌നേക്ക്പാര്‍ക്കിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സത്സ് വൈപ്പർ), ക്രെയിറ്റ്, പിറ്റ് വൈപ്പർ തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകള്‍ക്കായി ഇവിടെ ശീതീകരിച്ച കൂടുകള്‍ ഒരുക്കിയിരിക്കുന്നു. മറൈന്‍ അക്വേറിയം എന്നപേരില്‍ ഒരു മത്സ്യപ്രദര്‍ശനകേന്ദ്രവും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.


വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്. പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്. പാമ്പുകള്‍ക്കു പുറമേ, കുരങ്ങ്, മുള്ളന്‍പന്നി, കാട്ടുപൂച്ച, കുറുനരി, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും വെള്ളിമൂങ്ങ, ഗിനിക്കോഴി, എമു, പരുന്ത്, മയില്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ വളര്‍ത്തിവരുന്നു. ഇതുകൊണ്ടാണ് മിനി മൃഗശാല എന്ന പേരിലും പാമ്പുവളര്‍ത്തല്‍കേന്ദ്രം അറിയപ്പെടുന്നത്.


കണ്ണൂര്‍ നഗരത്തില്‍നിന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള പാതയില്‍ 16 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സ്‌നേക്ക് പാര്‍ക്കില്‍നിന്നും ക്ഷേത്രത്തിലേക്കുള്ള നാല് കിലോമീറ്ററോളം വരുന്ന പാതയില്‍തന്നെയാണ് പ്രസിദ്ധമായ വിസ്മയ വാട്ടര്‍തീംപാര്‍ക്കുമുള്ളത്. സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്.


കേരളത്തിൽ ഇത്തരത്തിൽ വേറേ ഒരു സ്നേക്ക് പാർക്കില്ല. രാവിലെ 9.30 മുതൽ വൈകുന്നേരം 5.൩൦ വരേയാണ് സ്നേക്ക് പാർക്കിലെ പ്രവേശന സമയം.
കേരളത്തിന്റെ കൈലാസം എന്നറിയപ്പെടുന്ന വടേശ്വരവും പാമ്പുരുത്തിയുമാണ് പാപ്പിനശ്ശേരിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.


പറശ്ശിനിക്കടവ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് പറശ്ശിനിക്കടവ് മുത്തപ്പ‌ൻ ക്ഷേത്രം. കണ്ണൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപ്പട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയിലൂടെ ബോട്ട് സാവാരിക്കും സന്ദർശകർക്ക് അവസരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (23 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (35 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (54 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (58 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends