Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

കേരളത്തില്‍ മധു‌വിധുവിനു പറ്റിയ സ്ഥലങ്ങള്‍

01 JUNE 2017 05:20 PM IST
മലയാളി വാര്‍ത്ത

സഞ്ചാര വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് കേരളം. ഒരു സഞ്ചാരിക്ക് ആവശ്യമായ ബീച്ചുകളും, കായലുകളും, ഹില്‍സ്റ്റേഷനുകളും, വെള്ള‌ച്ചാട്ടങ്ങളും എല്ലാം നമ്മുടെ കേരളത്തിലുണ്ട്. അതുകൊണ്ടാണ് ഇവിടം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. മാത്രവുമല്ല സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് പിറകിലും ഇതൊക്കെ തന്നെയാണ്.
മ‌‌ധുവിധു ആഘോഷിക്കാന്‍ വിദേശികൾ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് കേരളമാണ് കേരളത്തിലെ മൂന്നാറും കൊച്ചിയും ആലപ്പുഴയുമൊക്കെയാണ് വിദേശികളുടെ മധുവിധു ലൊക്കേഷനുകള്‍. കേരളത്തില്‍ മധുവിധു ആഘോഷിക്കാന്‍ പറ്റിയ മികച്ച 15 സ്ഥലങ്ങള്‍ പരിചയപ്പെടാം. നിങ്ങളുടെ മധുവിധുക്കാലം കഴിഞ്ഞെങ്കില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാനും ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കം.
1 ആലപ്പുഴ - കിഴക്കിന്റെ വെനീസ്


ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് ആയ ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തു നോക്കിയാലും മനോഹരമായ കാഴ്ചകളാണുള്ളത്. കായലിന്റെ നടുക്ക് കെട്ടുവള്ളം നിര്‍ത്തിയിട്ട് രാത്രികളും പകലുകളും ആഘോഷമാക്കിത്തീര്‍ക്കാം. കായലിന്റെ മനോഹാരിതയിൽ ഒരു മധുവിധു ആഘോഷം ആരും ആഗ്രഹിക്കുന്ന ഒന്നാണ്. നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുള്ള കാലമാണ് ആലപ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം.
2 തേക്കടി


പ്രകൃതി രമണീയമായ തേക്കടി മധുവിധുവിനു പറ്റിയ സ്ഥലങ്ങളിൽ ഒന്നാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. പെരിയാര്‍ വന്യജീവി സങ്കേതവും സുന്ദരമായ റിസോര്‍ട്ടുകളും ആഹ്ലാദം പകരുന്ന ബോട്ട് യാത്രയുമാണ് തേക്കടിയെ കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാക്കി മാറ്റുന്ന‌ത്. കൂടാതെ അതിനടുത്തായി സ്ഥിതിചെയ്യുന്ന കുമളിയും സഞ്ചാരികളുടെ സ്വർഗം തന്നെയാണ്.
3. കൊച്ചി


ആഡംബര ഹോട്ടലുകളും ചീനവലകളുടെ സൗന്ദര്യവും കായലും കടല്‍ത്തീരവുമൊക്കെ ആയി ഒരു ന്യൂജനറേഷൻ സുന്ദരിയായി മാറിയിരിക്കുന്നു കൊച്ചി. പാശ്ചാത്യരീതികള്‍ക്കൊപ്പം നാടന്‍ചേരുവ കൂടിചേരുന്ന അത്ഭുത നഗരം കൂടിയാണ് കേരളത്തിന്റെ വാണിജ്യതലസഥാനമായ കൊച്ചി. മനോഹരമായ കാലാവസ്ഥ വര്‍ഷത്തില്‍ ഏത് സമയത്തും നവദമ്പതികളെ ഇവിടെക് ആകർഷിക്കുന്നു.
4. അതിരപ്പള്ളി


അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യ സൗന്ദര്യവും ആകര്‍ഷകമായ മഴക്കാടുകളും ആണ് മധുവിധു ആഘോഷിക്കുന്നവരെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. അതിരപ്പള്ളിക്ക് സമീപത്തായി മികച്ച റിസോര്‍ട്ടുകളുമു‌ണ്ട്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് ഇവിടം. വ്യത്യസ്‌തതയാണ്‌ അതിരപ്പള്ളിയുടെ മനോഹാരിതയെന്ന്‌ നിസ്സംശയം പറയാം.
5. മ‌ലമ്പുഴ


മല‌മ്പുഴയിലെ സുന്ദരമായ കാഴ്ച അവിടുത്തെ ഡാമും അതിനോടനുബന്ധിച്ചുള്ള ഉദ്യാനവും തന്നെ. കേബിള്‍ക്കാറില്‍ ഊഞ്ഞലാടി യാത്ര ചെയ്യാനും ഇവിടെ അവസരമുണ്ട്. മ‌ധുവിധുക്കാലത്ത് മലമ്പുഴയിലേക്കും യാത്രയാവാം. മലമ്പുഴ നദിയ്ക്കുകുറുകെ കെട്ടിയിരിക്കുന്ന അണക്കെട്ടും റിസര്‍വോയറുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കേബിൾ കാറിലെ യാത്രയും ചുറ്റും കാണുന്ന കാഴ്ചകളും ആരെയും ആകർഷിക്കുന്നതാണ്.
6 കോവളം


കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്. അറബിക്കടലിന്റെ ഓരം ചേർന്ന് കിടക്കുന്ന ഈ സ്വപ്ന ഭൂമി എന്നും സഞ്ചാരികൾക്കു പ്രിയപെട്ടതുതന്നെയാണ്. ഒന്നുകില്‍ വളരെ കാലത്തെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളോ ആണ് ബീച്ചുകള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്
7 കൽപ്പറ്റ


കേരളത്തിലെ പ്രകൃതി രമണീയമായ ജില്ലയാണ് വയനാട്. ട്രീ ഹൗസുകളും കാനന റിസോര്‍ട്ടുകളുമൊക്കെയാണ് വയനാടിനെ ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കുന്നത്. ഇവിടുത്തെ കാലാവസ്ഥയും ഹണിമൂണിന് യോജിച്ചതാണ്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിവയാണ് കല്‍പ്പറ്റയ്ക്ക് സമീപത്തുള്ള പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. മനോഹരമായ കാലാവസ്ഥയും സര്‍വ്വോപരി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വയനാടിന്റെ ഭാഗമാണെന്നതും കല്‍പ്പറ്റയിലേക്ക് സഞ്ചാരികളെത്താന്‍ കാരണമാകുന്ന ഘടകങ്ങളാണ്.
8 വാഗ‌മണ്‍


കുളിരു‌ള്ള ഹില്‍സ്റ്റേഷനുകളില്‍ മധുവിധു ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ വാഗമണ്‍.
9 മൂന്നാര്‍


സുന്ദരമായ ഭൂപ്രകൃതിയും നിങ്ങളുടെ ബഡ്ജറ്റിന് അനുസ‌രിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി റിസോര്‍ട്ടുകളുമാണ് മൂന്നാറിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്നത്.
10 ദേവികുളം


തേയിലത്തോട്ട‌‌ങ്ങള്‍ക്ക് നടുവിലായി ഹണിമൂണ്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് ദേവികു‌ളം. മൂന്നാർ പോലെ തന്നെ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതയാണ് ദേവികുളം. ഒരിക്കലും ഈ യാത്രകൾ വെറുതെയാവില്ല എന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (22 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (34 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (53 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (57 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends