Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

നാൽപ്പതു ഹെയർ പിൻ കയറിയൊരു മൺസൂൺ കാനന യാത്ര - വാൾപ്പാറയിലേക്ക്

07 JUNE 2017 03:43 PM IST
മലയാളി വാര്‍ത്ത

ആതിരപ്പള്ളി വാഴിച്ചാൽ എന്നിവിടങ്ങളിൽ പോകാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വാഴിച്ചാലിനുമപ്പുറത്തേക്ക് ഒരു കാനന യാത്ര ചെയ്താലോ. വാഴിച്ചാലിനപ്പുറം വാൾപ്പാറ മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പോകാം. ആനമല എന്ന മലനിരയുടെ ഭാഗമാണ് ഈ പ്രദേശം. പ്രകൃതിയെയും കാടിനേയും അടുത്തറിഞ്ഞു കൊണ്ടുള്ളൊരു യാത്ര എത്ര സുഖകരമായിരിക്കും അത്. യാത്രയിൽ മാനുകളെയും മയിലുകളേയും ഒപ്പം കാണാത്ത നിരവധി പക്ഷികളെയും കണ്ട് കണ്ണും മനസ്സുമെല്ലാം നിറച്ചു വരാം. നമുക്ക് പൊളളാച്ചി വഴി വാൾപ്പാറയിലേക്കും അവിടെ നിന്നും മലക്കപ്പാറയിലേക്കും പോയി വരാം.കാട്ടിലേക്ക് കടക്കുന്ന ചെക്പോസ്റ്റ് ആളിയാർ ഡാമിന് താഴെയാണ് സ്ഥിതിചെയ്യുന്നത്. ചെക്ക്പോസ്റ്റ് കടന്നാൽ കുറേ ദൂരം സഞ്ചരിക്കുന്നത് നല്ല രസമാണ്. ഡാമിന്റെ വശങ്ങളിലൂടെയുളള യാത്ര കണ്ണിലും മനസ്സിലും വീണ്ടും കുളിരു കോരിയിട്ടു. ഡാമിൻെറ താഴെ നിന്നും ഹെയർപിൻ കയറിയുളള യാത്ര ആരെയും രസിപ്പിക്കുന്നതാണ്.


മലയുടെ മുകളിൽ ചെന്നാൽ വന്യമൃഗങ്ങളെ കാണാൻ കഴിയും. വന്യമൃഗങ്ങൾ മാത്രമല്ല ധാരാളം പേരറിയാത്ത പക്ഷികളെയും കാണാൻ കഴിയും. മയിലുകളുടെ നൃത്തവും അതുപോലെ മനോഹരമായ കിളിക്കൊഞ്ചലും ഒക്കെ നമുക്ക് അനുഭവവേദ്യമാകും. ഓരോ ഹെയർപിൻ വളവ് കഴിയുമ്പോഴും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷം അതാണ് ഈ യാത്രയുടെ ത്രില്ലും.


വാൾപ്പാറയിൽനിന്ന് മലക്കപ്പാറ പോകുമ്പോഴാണ് അപ്പർ ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള യാത്രയിൽ ഇരുവശവും തേയില ചെടികളാണ്. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായതും സവിശേഷമായതും ആയ ആകൃതിയും ഹരിതഭംഗിയും ഇവിടെ കാണാനായി. നിത്യേനയുള്ള തിരക്കുകൾ നമുക് സമ്മാനിക്കുന്ന മാനസിക സമ്മർദ്ദവും നിരാശയും പരിഹരിക്കാനുതകുന്ന കാഴ്ചകള്‍. തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഒരു അരുവി അതാണ്‌ കൂലങ്കല്‍ പുഴ. ചായത്തോട്ടങ്ങൾക് നടുവിലൂടെയുള്ള നദിയുടെ ഒഴുക്ക് ആരെയും കുറച്ചുനേരം അവിടെ പിടിച്ചു നിർത്തും.


'നീരാർ ഡാം'ലേക് വാൾപാറ ടൗണിൽ നിന്ന് 15 km ദൂരമുണ്ട്. 'നീരാർ ഡാം' ഒരു ചെറിയ ഡാമാണ് പക്ഷെ ധാരാളം വെള്ളമുണ്ട്. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഇവിടെ വെള്ളമുണ്ടാകും എന്നതും ഇതിന്റെ സവിശേഷതയാണ്. ഇവിടെ നിന്നും ഷോളയാർ വരെ നീണ്ടു പോകുന്ന ഒരു തുരങ്കമുണ്ട്. ആരെയും പേടിപ്പെടുത്തുന്ന ഇരുട്ട് നിറഞ്ഞ ഒന്നാണത്. നാൽപ്പതു ഹെയർ പിൻ വളവുകയറിവേണം വാൽപ്പാറയിലെത്താൻ. യാത്രയിൽ ഉടനീളം നമുക്ക് വാനരന്മാരെയും ബഹുവർണ്ണ നിറത്തിലുള്ള കോഴികളെയും ഒക്കെ കാണാൻ സാധിക്കും. കാടിന്റെ തണുപ്പും കാറ്റുമേറ്റുകൊണ്ടുള്ളൊരു യാത്ര, മനസും ശരീരവും ഒരുപോലെ കുളിരുന്നൊരു യാത്ര അതാണ് വാൾപ്പാറ മലക്കപ്പാറ യാത്ര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (12 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (21 minutes ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (45 minutes ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (56 minutes ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (59 minutes ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (1 hour ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (1 hour ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (2 hours ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (3 hours ago)

Malayali Vartha Recommends