Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നാലുമണിക്കാറ്റിന്റെ നൈർമല്യം നുണയാം

14 JUNE 2017 05:01 PM IST
മലയാളി വാര്‍ത്ത

കാറ്റ് നമുക്ക് എന്നും പരിചിതമാണ്. മനസിനെയും ശരീരത്തെയും ഒന്ന് തണുപ്പിക്കാൻ, ക്ഷീണം അകറ്റി ഉന്മേഷം പ്രധാനം ചെയ്യാൻ ഒക്കെ കാറ്റിന് കഴിവുണ്ട്. ഇനി കാറ്റിന് സർവവും നശിപ്പിക്കുവാനും കഴിയും എന്ന കാര്യവും മറക്കണ്ട. എന്നാൽ നമ്മളിവിടെ പരിചയപ്പെടുന്ന കാറ്റിന് മനസിനെ സ്വാധീനിക്കാൻ കഴിയും. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളം കാറ്റേൽക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടൻ രുചികൾ ആസ്വദിക്കുകയും ചെയ്യാം. കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെ മണർകാട് – ഏറ്റുമാനൂർ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി.


പാലമുറിക്കും പായിപ്രപടിക്കും ഇടയിലുളള പാടശേഖരങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒരുകാലത്തു ഇവിടം മാലിന്യ കുമ്പാരങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. 'മാലിന്യക്കുപ്പ’ എന്ന അവസ്ഥയിൽനിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണർകാട് – ഏറ്റുമാനൂർ ബൈപാസ് റസിഡൻസ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തത്.


പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികിൽ കാറ്റുകൊളളാൻ പാകത്തിന് സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചു. തണൽമരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും എന്നുവേണ്ട ഒരു കുടുംബത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ട്.


കാറ്റുകൊള്ളാൻ വരുന്നവർക്കു നാടൻ പലഹാരങ്ങൾ ചൂടോടെ മിതമായ നിരക്കിൽ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്,പഴം പൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടൻ വിഭവങ്ങൾ മാത്രമേ ഇവിടെ ലഭിക്കൂ. മാലിന്യക്കൂമ്പാരത്തിൽനിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാൻ സഹായിച്ച കുടുംബശ്രീക്കാർക്ക് ഒരു വരുമാനമാർഗമായിട്ടാണ് ഇവിടെ തട്ടുകടകൾ തുടങ്ങിയത്. ഒരു പ്രദേശത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുകയാണിവിടെ.
നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന സ്ഥലമായിരുന്നിട്ടും അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ടു പോലും ഇവിടെ കാണാനില്ല.


ചൂടു ചായയും കുടിച്ച് ഒരു പുസ്തകം വായിച്ചിരിക്കാനാണു തോന്നുന്നതെങ്കിൽ അതിനും ബുദ്ധിമുട്ടില്ല. കാരണം നേരമ്പോക്ക് എന്ന
പേരിൽ ഒരു വായനശാലയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ചു പുസ്തകം വാടകയ്ക്കെടുക്കാം. പുസ്തകം മടക്കി നൽകിയാൽ പണവും തിരിച്ചു കിട്ടും. കാശുകൊടുത്തു പുസ്തകം സ്വന്തമാക്കാനും അവസരമുണ്ട്.
2011 ൽ ആണിത് ഉൽഘാടനം ചെയ്തത്. 2013 ൽ, വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്കാരം, 2014 ൽ, രാജ്യാന്തര സംഘടനയായ സ്കാൽ ഇന്റർ നാഷണലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാർഡ് എന്നിവയും ഈ നാലുമണിക്കാറ്റിന്‌ ലഭിച്ചിട്ടുണ്ട്. ഇവിടം ലോകത്തിനു തന്നെ മാതൃകയായി മാറട്ടെ എന്ന് നമുക്ക് ആശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (9 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (34 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

Malayali Vartha Recommends