Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

കായൽപ്പരപ്പിലെ താളമറിയാൻ ഹൗസ് ബോട്ട്

28 JUNE 2017 04:49 PM IST
മലയാളി വാര്‍ത്ത

ആസ്വാദ്യകരമായ കായൽ യാത്രക്ക്  അനവധി വഴികളുണ്ട്. കേരളത്തിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചെലവിടുക എന്നതില്‍ കവിഞ്ഞ് വേറൊരു  ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലാവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും. ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടില്‍ ഒരു യാത്ര ചെയ്യാന്‍, നിങ്ങളുടെ ആ‌ദ്യത്തെ ഹൗസ് ബോട്ട് യാത്ര ഈ ഓണക്കാലത്ത് തന്നെ ആയാല്‍ ന‌ല്ല ഒരു ഓണക്കാല അ‌നുഭവം തന്നെ ആയിരിക്കും. കായലോരത്ത്  എത്തിയാല്‍ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റ‌ര്‍ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മു‌‌‌ന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ അവര്‍ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം. 

ജല ജൈവ വൈവിധ്യങ്ങളുടെ ഈ ദേശം ഒരു കാലത്ത് നെല്ലറയായിരുന്നു. ഇന്ന് കൃഷി കുറഞ്ഞിട്ടുണ്ട്. നികന്ന പാടങ്ങളില്‍ വാഴയും പച്ചക്കറികളും തെങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും. ഇനിയും മണ്ണടിയാത്ത പാടശേഖരങ്ങള്‍ വിളഞ്ഞതും കൊയ്തൊഴിഞ്ഞതുമങ്ങനെ. വയലിടവഴികളിലൂടെ, കീറിയ ജലപാതയിലൂടെ ശീഘ്രം വീടണയാന്‍ വെമ്പുന്ന കൊതുമ്പുവള്ളവും ഒറ്റക്കു തുഴഞ്ഞേറുന്ന തൊഴിലാളി സ്ത്രീയും ഒരു പഴയ കാഴ്ചയാണ്. ഇന്ന് തലങ്ങും വിലങ്ങും പാതകളുണ്ട്. പുഴകള്‍ക്കും കനാലുകള്‍ക്കും കുറുകെ പാലങ്ങള്‍ വന്നു. ജലത്താല്‍ ബന്ധിതമായിരുന്ന തുരുത്തുകള്‍ ഇന്ന് ഏറക്കുറെ കരമാര്‍ഗം ബന്ധപ്പെട്ടുകിടക്കുന്നു. മനോഹരമായ ചില തുരുത്തുകള്‍ മാത്രമാണ്  ഇന്ന് പൂര്‍ണമായും ജലമാര്‍ഗത്തെ ആശ്രയിക്കുന്നത്. 

കായൽ യാത്രകള്‍ കര- ജല വിഭവങ്ങളുടെ സമൃദ്ധമായ രുചിഭേദങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ കൂടിയാണ്. വിനോദയാത്രക്ക് എത്തുന്നവര്‍ അപ്പവും വിവിധ തരം ഇറച്ചി ഉലര്‍ത്തിയതും കഴിച്ചിരിക്കണം. വെള്ളപ്പം, പാലപ്പം എന്നിങ്ങനെ പ്രശസ്തമായ അപ്പത്തിന് രുചി-രൂപഭേദങ്ങള്‍ വരും. അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുന്ന തൂവെള്ള അപ്പമല്ല ഇത്. ദോശക്കല്ലില്‍ ചെറുതായി പരത്തി തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുന്ന, കാഴ്ചയില്‍ ദോശ പോലിരിക്കുന്ന ഈ അപ്പത്തിന്‍റെ സ്വാദ് കഴിച്ചു തന്നെ അറിയണം. അപ്പവും പോത്ത് ഉലര്‍ത്തിയതുമാണ് പ്രധാന കോമ്പിനേഷന്‍. കടലക്കറിയും മുതല്‍ മുട്ട റോസ്റ്റു വരെയുള്ള മെനു കേമം തന്നെ. 

രമണീയമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും, കുടുംബങ്ങളോടോ സുഹൃത്തുക്കളോടോ ഒത്ത്  ഉല്ലസിക്കുന്നതിനും ഹൗസ്‌ ബോട്ടുകൾ പുകൾ പെറ്റതാണ്. ചുരുങ്ങിയ ദിവസത്തെ  അവധിക്കാലത്തിനു എത്തുന്ന യാത്രികർക്ക് എല്ലാ തിരക്കിലും നിന്നകന്ന് കുടുംബാഗങ്ങളും  ബന്ധുക്കളുമായി ഉല്ലസിക്കാൻ വേണ്ടതെല്ലാം ഇന്ന് ഹൗസ്‌ ബോട്ടുകളിലുണ്ട്.  എന്തുകൊണ്ടും അവധിക്കാലത്തിലെ രണ്ടു ദിവസം അടിച്ചു പൊളിക്കാൻ ഒരു  ഹൗസ്‌ബോട്ട് യാത്ര വിലമതിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (3 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (19 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (48 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (55 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (59 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends