Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഉത്തര കേരളത്തിന്റെ ഊട്ടി ; റാണിപുരം

29 JUNE 2017 02:28 PM IST
മലയാളി വാര്‍ത്ത

സഞ്ചാരികളുടെ പറുദീസയാവുകയാണ് റാണിപുരം. കര്‍ണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയാണിവിടം. ബ്രഹ്മഗിരിയുടെ കൈവഴിയായും അറിയപ്പെടുന്നു. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ച കോട്ടേജുകള്‍, ഫാമിലി റൂമുകള്‍, റസ്‌റ്റോറന്റ്, ടോയ്‌ലറ്റുകള്‍,പവിലിയന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവകൊണ്ടെല്ലാം ഇവിടം സമ്പന്നമാണ്.

ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് ഏതു കൊടുംവേനലിലും തണുത്ത കാലാവസ്ഥയാണ്. ഊട്ടിയുടെ പ്രകൃതി സൗന്ദര്യത്തോടു കിടപിടിക്കുന്ന മാടത്തുമല എന്ന പേരിലറിയപ്പെടുന്ന പ്രദേശം പനത്തടി പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലില്‍ നിന്നും പാണത്തൂര്‍ തലക്കാവേരി റൂട്ടില്‍ പനത്തടിയില്‍ നിന്ന് പുതുക്കി നിര്‍മിച്ച റോഡിലൂടെ ഒന്‍പതു കിലോമീറ്റര്‍ പോയാല്‍ റാണിപുരത്തെത്താം.

റാണിപുരത്തു നിന്ന് കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. കേരള അതിര്‍ത്തിയായ പാണത്തൂരില്‍ നിന്നും തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 80 കിലോമീറ്ററും എരുമാട്ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററുമാണ് ദൂരം. കര്‍ണാടക,കേരള അതിര്‍ത്തിയിലുളള നിരവധി വലുതും ചെറുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിപുരത്തിന്റെ ചുറ്റിലുമുണ്ടെന്നതു പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. റാണിപുരം അടിവാരത്തില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍തട്ടിലെ വിശാലമായ പുല്‍മേടയിലെത്താം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ പാണത്തൂര്‍ കുണ്ടുപ്പള്ളി റോഡിലൂടെ കര്‍ണാടകയില്‍ നിന്നുള്‍പ്പെടെ എത്തുന്ന സഞ്ചാരികള്‍ക്കു മുന്‍വഴിയേക്കാള്‍ പകുതിയിലധികം കിലോമീറ്റര്‍ ലാഭത്തില്‍ റാണിപുരത്തെത്താം.



പ്രകൃതിദത്ത ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരും. ഇടയ്ക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നെത്തുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അപൂര്‍വ്വസസ്യ ജൈവ സമ്പത്തുക്കളുടെ കലവറയായ ഇവിടുത്തെ വനത്തില്‍ കാട്ടാനകള്‍, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാന്‍, മലയണ്ണാന്‍ എന്നിവയെല്ലാം സ്വഛമായി വിഹരിക്കുന്നു.


സഞ്ചാരികള്‍ക്കായി ട്രെക്കിംഗും

റാണിപുരത്തെത്തുന്ന ഓരോ സഞ്ചാരിയും ഒരു ട്രെക്കിംഗ് ആഗ്രഹിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു ഇവിടെ ട്രക്കിംഗ്. താഴെ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണു ട്രക്കിംഗ് നടത്തുന്നത്. അതിരാവിലെ മുതല്‍ നടത്തുന്ന ട്രെക്കിംഗിനാണ് തിരക്കേറുന്നത്. ഇവിടുത്തെ കാലാവസ്ഥ വളരെ തണുത്തതും ആസ്വാദ്യകരവുമാണ്.

സഞ്ചാരികള്‍ വനത്തിലുപേക്ഷിക്കുന്ന ശീതളപാനീയ കുപ്പികളും ഭക്ഷണാവശിഷ്ടം പൊതിഞ്ഞ പ്ലാസ്റ്റിക് പേപ്പറുകളും മിഠായി പൊതികളും വന്യ മൃഗങ്ങളുടെ അന്തകരാവുകയാണ്. ഒരുവര്‍ഷം മുമ്പ് വനാതിര്‍ത്തിയില്‍ ചരിഞ്ഞ ആനയുടെ വയറ്റില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തിന്നുന്ന കുരങ്ങന്മാര്‍ മാത്രമാണ് ഇവയുടെ ഭീഷണിയില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപെടുന്നത്.



വനത്തിനുള്ളിലും പുല്‍മേടുകളിലും പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചതോടെ ഉദ്യോഗസ്ഥ നിയന്ത്രണവും വന്നു. ഇതിന്റെ ഭാഗമായി രണ്ടു വഴികളിലൂടെ പുല്‍ മേടു കയറിയിരുന്ന സഞ്ചാരികളെ ഇപ്പോള്‍ ഒരു വഴിയിലൂടെയാക്കി. പ്രവേശന കവാടത്തില്‍ ഓഫീസും സ്ഥാപിച്ചു. മേല്‍ നോട്ടത്തിനു ഗാര്‍ഡുമാരുമുണ്ട്. വനത്തിനുള്ളില്‍ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏര്‍ പ്പെടുത്തിയെന്നു മാത്രമല്ല സഞ്ചാരികള്‍ ്ക്കു ലേബല്‍ പതിച്ചു ഫീസും ഏര്‍പ്പെടുത്തി. ഇതോടെ ഒരു വര്‍ ഷത്തിലേറെയായി തുടങ്ങിയ പദ്ധതി ഫലം കാണുകയും ചെയ്തു. വനമേഖലയും പുല്‍മേടും ഇതോടെ പ്ലാസ്റ്റിക് രഹിതമാവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends