Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഗവി യാത്രികര്‍ക്ക് കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി സവാരിക്ക് സൗകര്യമൊരുങ്ങി

30 JUNE 2017 02:59 PM IST
മലയാളി വാര്‍ത്ത

അടവിക്കു പിന്നാലെ ഗവി യാത്രക്കാരെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി സവാരിക്കു ക്രമീകരണങ്ങളായി. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 9-ാം തീയതി നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

ആങ്ങമൂഴിയില്‍ നിന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ പ്രവേശിക്കുന്ന കൊച്ചാണ്ടിയില്‍ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറില്‍  കിളിയെറിഞ്ഞാന്‍കല്ല് വനാതിര്‍ത്തിയിലെ ജലാശയത്തിലാണ് സവാരിക്കു ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്.

സീതത്തോട് ഗ്രാമപഞ്ചായത്തില്‍ തുഴച്ചില്‍കാര്‍ക്കുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 16 പേരെ തെരഞ്ഞെടുത്തു പരിശീലനം പൂര്‍ത്തീകരിച്ചു. ഹൊഗനക്കല്‍ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചില്‍ വിദഗ്ധരാണ് പരിശീലനം കൊടുക്കുന്നത്.

സവാരിക്കാവശ്യമായ 16 കുട്ടവഞ്ചികളാണ് മൈസൂരിലെ ഹോഗനക്കലില്‍ നിന്നുമാണ് കഴിഞ്ഞമാസം ഇവിടെ എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികള്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. വാര്‍ഷികപദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. സവാരിക്കായി കൊച്ചാണ്ടിയില്‍ തടയണ നിര്‍മിച്ചിട്ടുണ്ട്.

ഒരു മണിക്കൂറോളം കുട്ടവഞ്ചിയില്‍ യാത്ര ചെയ്ത് കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവില്‍ വനം, ഡിടിപിസി തയാറാക്കിയിരിക്കുന്ന ടൂറിസം പദ്ധതിയില്‍ കോന്നി ആനക്കൂട്ടില്‍ നിന്നാണ് ഗവി പാക്കേജ് യാത്ര ആരംഭിക്കുന്നത്. അടവിയിലെത്തി കുട്ടവഞ്ചി സവാരി നടത്തിയശേഷമാണ് ഗവിയിലേക്ക് യാത്ര തിരിക്കേണ്ടത്. ഇതോടെ ഉച്ചയാകുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഗവി യാത്ര ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്.

കൊച്ചാണ്ടിയില്‍ കുട്ടവഞ്ചി യാത്ര സജ്ജീകരിക്കുന്നതോടെ ഗവി ടൂറിസത്തിന്റെ സാധ്യതയും വര്‍ധിക്കും. പ്രദേശവാസികള്‍ക്ക് തൊഴിലവസരം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് പറഞ്ഞു. സീതത്തോട്ടിലെ ശ്രദ്ധേയമായ മറ്റ് പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജ് പ്രകാരമുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്.

ഗവി വിനോദയാത്ര, നിലയ്ക്കല്‍പള്ളി, ആലുവാംകുടി ശിവക്ഷേത്രം, കോട്ടപ്പാറ മലനട ക്ഷേത്രം, സീതക്കുഴി, സീതമുടി പാറ തുടങ്ങി നിരവധി പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി സീതത്തോട് ഗവി ജനകീയ ടൂറിസം പദ്ധതിയാണ് നടപ്പിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (3 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (19 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (48 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (55 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (59 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends