Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഷിക്കാര ബോട്ടുകള്‍ കശ്മീരില്‍ മാത്രമല്ല, ഇനി കേരളത്തിലെ കായലുകളിലും

04 JULY 2017 04:30 PM IST
മലയാളി വാര്‍ത്ത

മനോഹരമായ കായലുകള്‍ കൊണ്ട് സമ്പന്നമായ തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതല്‍ അകത്തുമുറി വരെ ഷിക്കാര ബോട്ട് സര്‍വ്വീസ് തുടങ്ങാന്‍ ടൂറിസം വകുപ്പ് പദ്ധതി. പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ് വഴി അകത്തുമുറി വരെ ബോട്ടിംഗ് തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു ദിശയില്‍ മൂന്ന് മണിക്കൂറാണ് ബോട്ടിങ്ങിന് വേണ്ടിവരുന്നത്.

കശ്മീരിലെ ദാല്‍ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന മനോഹരമായ ഷിക്കാര ബോട്ടുകളാകും കൂടുതലായി ഉപയോഗിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇരുപത് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടുകളാണിത്. കഠിനംകുളത്ത് ഹൗസ് ബോട്ടുകള്‍ക്ക് ഉള്‍പ്പെടെ സൗകര്യം നല്‍കുന്ന ബോട്ട് ടെര്‍മിനല്‍, ലഘുഭക്ഷണശാല, ആധുനികരീതിയിലുള്ള ടോയ്‌ലറ്റ് തുടങ്ങിയവ ഒരുക്കും. മനോഹരമായ പണയില്‍കടവിലാണ് വിശ്രമകേന്ദ്രം തയ്യാറാക്കുക.

പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ്, അകത്തുമുറി എന്നിവിടങ്ങളില്‍ ഫ്‌ളോട്ടിങ് ജട്ടികളുമുണ്ടാകും. ഹൗസ്‌ബോട്ട് സര്‍വ്വീസ് നടത്തുന്നതിന് സ്വകാര്യസംരംഭകര്‍ക്ക് സൗകര്യമൊരുക്കും. ഡിടിപിസിക്കായിരിക്കും പദ്ധതി നിര്‍വ്വഹണ ചുമതല. ബോട്ടുകള്‍ക്ക് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ബയോടോയ് ലറ്റുകള്‍ ആയിരിക്കും ഉപയോഗിക്കുക. സ്വീവേജ് ട്രീറ്റ്‌മെന്റിനും സംവിധാനമുണ്ടാകും.

പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ തിരുവനന്തപുരത്തെ കായല്‍ തീരത്തേക്ക് എത്തുമെന്ന് ഉറപ്പാണ്. മലനിരകളും, കടല്‍തീരങ്ങളും മാത്രമല്ല കായല്‍ ഭംഗി കൂടി ചേരുന്ന തിരുവനന്തപുരത്തിന്റെ തനത് ടൂറിസമാണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാപ്പില്‍ തീരം വരെ ഈ കായല്‍ ടൂറിസം പദ്ധതി വ്യാപിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (18 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (47 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (54 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (58 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends