Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും ഉള്ള മൂന്നാര്‍

07 JULY 2017 04:35 PM IST
മലയാളി വാര്‍ത്ത

മഞ്ഞിന്‍ പാളി പോലെ വിശുദ്ധമായ കുറേയനുഭവങ്ങളുടെ കഥക്കൂട്ട് മനസിലൊരിടത്ത് എഴുതിയിടാന്‍ ഇടയ്ക്കിടെയിങ്ങനെയൊരു യാത്ര നല്ലതാണ്...അത് നമ്മെ പുനര്‍ജനിപ്പിക്കും...പുതുമഴ നനഞ്ഞ വരണ്ട മണ്ണിനെ പോലെ നമ്മള്‍ പുനര്‍ജനിക്കും. ഇങ്ങനെ മണ്ണിനോടും മഴയോടും മഞ്ഞിനോടും ചേര്‍ന്നിരുന്നു കുറേ ദിനങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ കൊതിക്കുന്നുണ്ടെങ്കില്‍...ആ സ്വപ്ന യാത്ര ചെന്നു നില്‍ക്കേണ്ടത് മൂന്നാറിലും കൂടിയാണ്.

മൂന്നാറിലെ പുലരിയും മഴമേഘപ്പറക്കലും കോടമഞ്ഞിറക്കവുമെല്ലാം പ്രകൃതിയ്ക്കും നമുക്കുമിടയില്‍ മറ്റേതൊരു മാധ്യമത്തിന്റേയും സാന്നിധ്യമില്ലാതെ അനുഭവിച്ചറിയാം. ഇവിടുത്തെ ഇടനാഴികളില്‍ പ്രകൃതി അതിന്റെ സമസ്ത ഭംഗിയോടും കൂടി നിഴലായി കിടക്കുന്നു.

കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കുഞ്ഞരുവിയില്‍ നിന്നു ചിന്നിച്ചിതറി പറന്നുപൊങ്ങുന്ന മുത്തുമണിയോളം പോന്ന വെള്ളത്തുള്ളികള്‍...അവ കല്ലില്‍ തട്ടി തെറിച്ചുപോകുന്നതു നോക്കിനില്‍ക്കാന്‍ നല്ല ചേലാണ്...അതുപോലെയാണു മൂന്നാറും...ആ ജലത്തുള്ളികള്‍ പോലെ ചിതറിക്കിടക്കുകയാണ് മൂന്നാറിലെ കാഴ്ചകളും...മധുരപ്പുഴയും നല്ലത്താണിപ്പുഴയും കുണ്ഢലിപ്പുഴയും ഒന്നു ചേരുന്ന നാടിനെ മൂന്നാര്‍ എന്നു പേരിട്ടു വിളിച്ചു മലനാട്... ചുരുക്കി പറഞ്ഞാല്‍ മൂന്നാറില്‍ എവിടെ നിന്നു നോക്കിയാലും നമ്മളൊരിക്കലും മറക്കാത്ത പ്രകൃതി സൗന്ദര്യമുണ്ട്. അതില്‍ മുങ്ങിയങ്ങു ഒഴുകി നടക്കുമ്പോള്‍ മറന്നുപോകരുത് മൂന്നാറിന്റെ ആകാശം കാണാന്‍. ആ അന്തരീക്ഷത്തെ സ്വര്‍ഗതുല്യമായ അനുഭൂതി അറിയാന്‍. മൂന്നാറിന്റെ അന്തരീക്ഷത്തിന് നമുക്കുള്ളിലെ എല്ലാ സമ്മര്‍ദ്ദങ്ങളേയും നിരാശകളേയും കെട്ടഴിഞ്ഞ പട്ടം പോലെ പറത്തിവിടാനുള്ള മാന്ത്രികതയുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മഞ്ഞിന്‍ പാളിയെ വകഞ്ഞെത്തുന്ന സൂര്യരശ്മികളും കാടിറങ്ങി വരുന്ന മഴ മലമ്പാതകളിലേക്ക് ഇറങ്ങിവരുന്ന കാടിന്റെ സന്തതികളുമൊക്കെയാണ് മൂന്നാര്‍ നല്‍കുന്ന അപൂര്‍വ്വ കാഴ്ചകള്‍. പുതിയ ജീവിതത്തിലേക്കു നടന്നു തുടങ്ങിയവരും തിരക്കില്‍ നിന്ന് ഓടിയെത്തുന്നവരുമൊക്കെ പോകാന്‍ കൊതിക്കുന്ന ഇടം.

മൂന്നാര്‍ ടൗണിലേക്കുള്ള യാത്ര തന്നെ വളഞ്ഞു പുളഞ്ഞ മലമ്പാതകളും കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളും മലമടക്കുകളും കണ്ടുകൊണ്ടാണ്... റോസ പുഷ്പങ്ങള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന, വന്‍ മരങ്ങളുടെ ഇലകള്‍ അടര്‍ന്നു വീണു കിടക്കുന്ന കല്‍വഴികള്‍ പ്രിയപ്പെട്ട പാട്ടു േകട്ട് മഞ്ഞു കൊണ്ട് കയ്യിലൊരു കാമറയും തൂക്കി എത്ര നടന്നാലും ഈ വഴികള്‍ പിന്നെയും നമ്മെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും.

പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും മാത്രമുള്ള മൂന്നാറിലെ ഏറ്റവും പ്രാദേശികമായൊരിടത്തെ ഒരു ചെറുമലയ്ക്കു മുകളില്‍ പരന്നു കിടക്കുന്ന കൊട്ടാരം. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലേക്കും മാട്ടുപ്പെട്ടിയിലെ സൂര്യോദയത്തിലേക്കും നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുള്ള ഇരവികുളം ദേശീയോദ്യാനത്തിലേക്കും പിന്നെ എണ്ണിയാലൊടുങ്ങാത്ത മലമേടുകളിലേക്കും സ്വപ്നങ്ങള്‍ കണ്ട് യാത്ര ചെയ്യാന്‍ മൂന്നാര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയില്‍ നിന്ന് ഒരേ ദൂരമാണ്.

രാവിന്റെ പകുതിയില്‍ ചെറുനിലാ വെട്ടത്ത് മഞ്ഞു പെയ്തിറങ്ങുന്നത് കാണണം. രാക്കിളിയുടെ നാദം മാത്രമുള്ളൊരു രാത്രി വെറുതെ കണ്ണടച്ച് ജനാലയ്ക്കരികിലിരിക്കണ. കാടിന്റെ കറുപ്പഴകുള്ള രാത്രിയുടെ മൗനത്തിനപ്പുറം ഒഴുകിപ്പോകുന്ന അരുവിയുടെ നാദത്തിലേക്ക് കാതോര്‍ത്ത് വെറുതെയിറങ്ങി നടക്കണം. ഈറനണിഞ്ഞ് കിടക്കുന്ന കരിയിലക്കൂട്ടങ്ങളിലൂടെ നടന്ന് മലകയറണം. പുലരി വിരിഞ്ഞുണര്‍ന്നു ചിരിക്കുന്നത് ആ മലമുകളിലൊരിടത്തിരുന്നു കാറ്റുകൊണ്ടിരുന്നു കാണണം. പിന്നെ വൈകുന്നേരം പാതികറുത്ത മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ അങ്ങകലെയൊരു പക്ഷി കൂടണയാന്‍ പാറിപ്പോകുന്നത് കണ്ട് മലയിറങ്ങണം.നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ ഒരു ചേല്...കാമറയില്‍ പകര്‍ത്തുമ്പോള്‍ മറ്റൊരു ചേല്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (18 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (47 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (54 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (58 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (1 hour ago)

Malayali Vartha Recommends