Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

സാഹസികയാത്രയാണോ ലക്ഷ്യം? തൃശ്ശൂര്‍ക്ക് പോകാം

08 JULY 2017 10:16 AM IST
മലയാളി വാര്‍ത്ത

മൂന്ന് നാല് ദിവസത്തെ നീണ്ട ഉല്ലാസയാത്ര ആനന്ദകരമാണെങ്കിലും ചിലര്‍ക്ക് മടുപ്പ് തോന്നും. യാത്രാ സൗകര്യം ഉള്‍പ്പടെ നീണ്ട യാത്രയ്ക്ക് ചിലവഴിക്കേണ്ട പണം വരെ കാരണമായേക്കാം. ചുരുങ്ങിയ ദിവസം കൊണ്ട് കൂടുതല്‍ കാഴ്ചകള്‍ ആസ്വദിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ യാത്ര രസകരമാകും.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ പൂരപ്പെരുമയുടെ നാടാണ്. ഗജവീരന്മാരുടെ എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും മേളക്കൊഴുപ്പും വര്‍ണ്ണശബളമായ കുടമാറ്റവും സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോള്‍മയിര്‍ കൊള്ളിക്കുന്നു. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍

അതിരപ്പിള്ളി-വാഴച്ചാല്‍

മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂര്‍വങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലം താണ്ടിയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ നീര്‍തുള്ളികളും ഭൂപ്രകൃതിയും കാടും സന്ദര്‍ശകരെ അവിസ്മരണീയമാക്കുന്നു.

പ്രക്യതിയെ തൊട്ടറിയുന്ന മനോഹാരിത തുളുമ്പുന്ന വിസ്മയമാണ് മലക്കപ്പാറ. ജൈവസാന്നിദ്ധ്യം കൊണ്ട് മനം മയക്കുന്ന കാഴ്ചകള്‍. പശ്ചിമഘട്ട മഴക്കാടുകളില്‍ വാഴച്ചാല്‍ വനമേഖലയിലൂടെ മലക്കപ്പാറയിലെത്താം.സഞ്ചാരികളെ സൗന്ദര്യത്തില്‍ വശീകരിക്കുന്ന ഇടകലര്‍ന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ജലനീലിമയും കൂടികുഴഞ്ഞ മലക്കപ്പാറ. കേരള തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങളുടെ ഹരിതഭംഗി ആരെയും ആകര്‍ഷിക്കും.

വിശ്രമത്തിനായി അതിരപ്പിള്ളിയിലോ മലക്കപ്പാറയിലോ ക്യാമ്പ് ചെയ്യാം വെള്ളച്ചാട്ടത്തിനു ചുറ്റുമായി ധാരാളം ഭക്ഷണശാലകളുണ്ട്.

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം.തൃശ്ശൂരിലെ ജനങ്ങള്‍ക്ക് പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്. ചെറുതും വലുതും ആയ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഉണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ഒറ്റയടി കാനന പാതയിലൂടെ നടക്കുമ്പോള്‍ പലയിടത്തായി ചെറു വെള്ളച്ചാട്ടങ്ങള്‍ കാണാനാകും .കാഴ്ചയുടെ ശോഭകൂട്ടുന്ന പക്ഷികൂട്ടങ്ങളുടെയും കലവറയാണ് മരോട്ടിച്ചാല്‍.

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം

എല്ലാവിധ വന്യജീവികളേയും സുലഭമായി കാണുന്ന വന്യ ജീവി കേന്ദ്രമല്ല ഇവിടം പക്ഷെ എല്ലാത്തരം വന്യജീവികളുടേയും സാന്നിധ്യമുള്ള പ്രദേശമാണിത്. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. ചിമ്മിണി നദിക്കു കുറുകെ 75മീറ്റര്‍ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. മൂന്ന് ഡാമുകള്‍ അടങ്ങിയ ഡാം ടു ഡാം ടൂറിസം തന്നെയാണിതില്‍ പ്രധാന ഘടകം. പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. സാഹസിക മലകയറ്റക്കാര്‍ക്ക് മലകയറുവാനുള്ള നടപ്പാതകള്‍ ഇവിടെ ഉണ്ട്. ഒരു കാലത്ത് നിബിഢവനങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു. എങ്കിലും വന്യസൗന്ദര്യം തുളുമ്പുന്ന ചിമ്മിണി മലയിടിക്കുകള്‍ക്കൊപ്പം ചേര്‍ന്നു കിടക്കുന്ന ജലാശയം അടുത്തുതന്നെ ആവാസവ്യവസ്ഥയുടെ നാഴികകല്ലായ ഹരിത വനം. നിലയ്ക്കാത്ത കിളികളുടെ കളകളാരവം കാടിനെ ഹൃദയഹാരിയാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (2 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (2 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (2 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (3 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (4 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (4 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (6 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (6 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (7 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (7 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (8 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

Malayali Vartha Recommends