Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഗോവിന്ദമൂല ചിറ

08 JULY 2017 10:38 AM IST
മലയാളി വാര്‍ത്ത

സര്‍വ പ്രതാപത്തോടെയും തലയുയര്‍ത്തി നില്‍ക്കുന്ന അമ്പുകുത്തി മല. അതിന്റെ താഴ്‌വാരത്ത് അഴക് ചൂടി നില്‍പ്പുണ്ട് ഗോവിന്ദമൂല ചിറ. എടയ്ക്കല്‍ ഗുഹയുടെ മറുഭാഗത്തെ താഴ്‌വരയില്‍.ബത്തേരിയില്‍ നിന്ന് അമ്പുകുത്തി റോഡിലൂടെ ആറ് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഗോവിന്ദമൂല എന്ന ചെറിയ ഗ്രാമത്തിലെത്താം.

അവിടെ റോഡില്‍ നിന്ന് 200 മീറ്ററോളം മാറി അമ്പുകുത്തി മലയെ മുട്ടിയുരുമ്മി കിടപ്പാണ് ചിറ. ചിറയിലെ പാറകളില്‍ അടുത്ത കാലത്ത് പ്രാചീന ശിലാ ചിത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി.

എടയ്ക്കല്‍ ഗുഹാ ചിത്രങ്ങളോട് സദൃശമായ ഈ ചിത്രങ്ങളുടെ സാന്നിധ്യം ഈ ചിറയും പരിസരവും അതിപുരാതനമായ ഒരു സംസ്‌കാരത്തിന്റെ വിളനിലങ്ങളായിരുന്നു എന്ന വസ്തുത വിളിച്ചോതുന്നു. ഇവിടെ കാഴ്ചകള്‍ അതിസുന്ദരമാണ്. തെളിഞ്ഞ ജലം നിറഞ്ഞ ചിറയില്‍ ഇടക്കിടെ മീനുകള്‍ ഓളം വെട്ടി ജലനിരപ്പിന് മുകളിലേക്ക് വന്ന് മറയും.

ചിറയുടെ സമീപത്തും ചിറയിലുമായി ഉള്ള പാറകളില്‍ പുരാതന ശിലാചിത്രങ്ങള്‍ കാണാം. ഒരു വശത്ത് ആമ്പല്‍ച്ചെടികള്‍ വളര്‍ന്നു നില്‍പ്പുണ്ട്. ഗാംഭീര്യം നിറഞ്ഞ അമ്പുകുത്തിമലയുടെ ഇവിടെ നിന്നുള്ള ദൃശ്യം മനോമോഹനമാണ്.

 

എടയ്ക്കല്‍ ഗുഹാ സംസ്‌കാരത്തിന് ഏകദേശം 8000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ കാണുന്ന ശിലാലിഖിതങ്ങള്‍ ഏറെ പ്രത്യേകത നിറഞ്ഞതും ദക്ഷിണേന്ത്യയില്‍ മറ്റെവിടെയും കാണാത്തതുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends