Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാറിലെ പാമ്പാടും ചോല

18 JULY 2017 04:39 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍, പ്രകൃതിയോട് ചേര്‍ന്ന് നടക്കുന്നവര്‍, കാടിനെ നെഞ്ചേറ്റുന്നവര്‍... എല്ലാവര്‍ക്കും ധൈര്യത്തോടെ ചെന്നു പറ്റാവുന്ന ഒരു കൊച്ചു ദേശീയോദ്യാനമുണ്ട് നമ്മുടെ ഈ കേരള നാട്ടില്‍.

ആര്‍ക്കെങ്കിലും അറിവുണ്ടോ? പാമ്പാടും ചോല എന്നാണ് അതിന്റെ പേര്. പേരിലെ കൗതുകം, ചെന്നു കണ്ടാല്‍ അതിന്റെ ഭംഗിയിലുമുണ്ട്.

കേരള വനം വന്യജീവി വകുപ്പിന്റെ മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടും ചോലയാണ് കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം. കേരള സര്‍ക്കാര്‍ 2003 ഡിസംബറിലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

 

ഇവിടേക്ക് എത്തിച്ചേരാന്‍ മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വര്‍ഷം മുഴുവനും മഞ്ഞും തണുപ്പുമൊക്കെയായി സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇവിടെയെങ്കിലും വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടുത്തെ സീസണായി പറയപ്പെടുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ് അതിന്റെ പാരമ്യത്തിലെത്തും. അപ്പോള്‍ 6 ഡിഗ്രി വരെയൊക്കെ താഴാറുണ്ട് ഇവിടുത്തെ ഊഷ്മാവ്.



പുള്ളിപുലി, കാട്ടുനായ്ക്കള്‍ എന്നിവയൊക്കെ ഇവിടെയുണ്ടെങ്കിലും പ്രധാന ആകര്‍ഷണം അമ്മയും അച്ഛനും മക്കളുമൊക്കെയടങ്ങുന്ന കാട്ടുപോത്തിന്‍കൂട്ടങ്ങളാണ്. പലപ്പോഴും ഇവിടെ തങ്ങുന്ന സഞ്ചാരികളുടെ കണ്ണിനും മനസ്സിനും ഒരു പോലെ വിരുന്നാവാറുണ്ട് പുല്‍മേട്ടിലുള്ള ഇവയുടെ മേയല്‍.

 

ഇവയെ അപകടകരമല്ലാത്ത രീതിയില്‍വളരെ അടുത്ത് നിന്ന് കാണാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. ഇവിടെ ഈ ദേശീയോദ്യാനത്തിനുള്ളില്‍ വന്ന് താമസ്സിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

പരമാവധി 15 പേര്‍ക്കെങ്കിലും താമസിക്കാന്‍ സാധിക്കുന്ന ഒരു അമിനിറ്റി സെന്ററും രണ്ടു പേര്‍ക്ക് വീതം താമസ്സിക്കാന്‍ സാധിക്കുന്ന രണ്ട് ലോഗ് ഹൗസുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അമിനിറ്റി സെന്ററില്‍ ഒരാള്‍ക്ക് ഒരു ദിവസം തങ്ങാന്‍ 500 രൂപയും, ലോഗ് ഹൗസ് ഒന്നിന് ഒരു ദിവസത്തേക്ക് 4500 രൂപയുമാണ് വാടകയിനത്തില്‍ വാങ്ങുന്നത്.

 

ഭക്ഷണം ഇവിടെ ലഭിക്കുന്നതല്ല. ഭക്ഷണത്തിനായി അടുത്തുള്ള വട്ടവട എന്ന ചെറിയ ടൗണാണ് ആശ്രയം. 7 കിലോമീറ്ററാണ് വട്ടവടക്ക് ഇവിടെ നിന്നുള്ള ദൂരം. ഫൈവ് സ്റ്റാര്‍ ഭക്ഷണം പ്രതീക്ഷിച്ച് പോകരുത്, കിട്ടില്ല. പകരം തനി നാടന്‍, അല്‍പ്പം തമിഴ് ചുവയുള്ള ഭക്ഷണങ്ങള്‍ കിട്ടും, അതും നേരം വൈകാതെ ചെന്നാല്‍!

ഭക്ഷണത്തിനായി പിന്നെയൊരു മാര്‍ഗമുള്ളത് ഇവിടേക്ക് വരുന്ന സമയത്ത് തന്നെ മൂന്നാറില്‍ നിന്നോ മറ്റോ ഭക്ഷണം വാങ്ങി കൈവശം വയ്ക്കുക എന്നുള്ളതാണ്. പിന്നെ പ്രധാനപ്പെട്ട ഒന്നുകൂടിയുണ്ട്. പാമ്പാടും ചോല ദേശീയോദ്യാനത്തിനുള്ളില്‍ മദ്യപാനം, പുകവലി, പ്ലാസ്റ്റിക് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

നമ്മുടെ കാടല്ലേ, അതു കൊണ്ട് നമ്മള്‍ സ്വമേധയാ തന്നെ ഇവ വേണ്ടെന്നു വയ്ക്കുന്നതാണ് ഉത്തമം. മുന്‍കൂട്ടി പണമടച്ച് അനുവാദം വാങ്ങിയാല്‍ വനം വകുപ്പ് സംഘടിപ്പിക്കുന്ന വനത്തിലുള്ളിലേക്കുള്ള ട്രെക്കിങ്ങില്‍ ് പങ്കെടുക്കാവുന്നതാണ്. ഇതിന് ഒരു ഗൈഡിന്റെ സേവനവും ലഭ്യമാണ്.

പാമ്പാടും ചോലയുടെ ശാന്തമായ അന്തരീക്ഷത്തില്‍ ഒരു തവണയെങ്കിലും താമസ്സിച്ചവര്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്. മാത്രമല്ല വീണ്ടും വീണ്ടും ഇവിടെയെത്താനും തിരക്കുകള്‍ക്കൊക്കെ വിട നല്കി പ്രകൃതിയോടൊത്ത് അതിന്റെ സ്പന്ദനത്തിന് കാതോര്‍ത്ത് സമയം ചിലവഴിക്കാനും അടങ്ങാത്ത ആഗ്രഹമുണ്ടാകും, അതു തീര്‍ച്ച. കാട് വിളിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ ... കാര്യം അതു തന്നെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (9 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (45 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends