Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യയിലെ മികച്ച 10 ടൂറിസം മേഖലകളുടെ പട്ടികയില്‍ കേരളത്തിന് മൂന്നാം സ്ഥാനം

22 JULY 2017 02:44 PM IST
മലയാളി വാര്‍ത്ത

വീണ്ടും കേരളം ടൂറിസത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ലോണ്‍ലി പ്ലാനെറ്റ് തയാറാക്കിയ ഏഷ്യയിലെ മികച്ച 10 ടൂറിസം മേഖലകളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതാദ്യമായല്ല കേരളം ലോണ്‍ലി പ്ലാനെറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജപ്പാനില്‍ നിന്ന് രണ്ടു പ്രദേശങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തെയാണ് ലോണ്‍ലി പ്ലാനെറ്റ് എടുത്തുപറയുന്നത്. ഇതുവരെ ശ്രദ്ധിക്കപ്പെട്ടത് തെക്കന്‍ കേരളവും ബീച്ചുകളുമാണെന്നും സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ കാണാന്‍ ഒട്ടേറെ സ്ഥലങ്ങളുണ്ട്. പ്യൂപ്പയില്‍നിന്ന് ചിത്രശലഭമെന്നപോലെ വടക്കന്‍ കേരളം ഉണര്‍ന്നുയരുകയാണെന്നാണ് വടക്കന്‍ കേരളത്തെപ്പറ്റി സൂചിപ്പിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തേപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. ലിസ്റ്റിലെ ഒന്നാം സ്ഥാനം ചൈനയിലെ പര്‍വത മേഖലയായ ഗാന്‍സുവിനാണ് ലഭിച്ചത്. രണ്ടാം സ്ഥാനം ടോക്കിയോയ്ക്കാണ്. നാലാം സ്ഥാനം സിംഗപ്പൂരിലെ കിയോംഗ് സയിക് റോഡിനാണ്.

അഞ്ചാം സ്ഥാനത്ത് കസാക്കിസ്ഥാനിലെ അസ്താനയും ആറ് ജപ്പാനിലെ ടക്കായാമയുമാണ്. ചൈനയിലെ ഷിയാനും ശ്രീലങ്കയിലെ മലയോര തീവണ്ടിയും മലേഷ്യയിലെ മെലാക പട്ടണവും ഏഴും എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. അവസാനമായി, ഇന്തോനേഷ്യയിലെ രാജാ അംപത്തും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (16 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (35 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends