Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഇടുക്കി ജലാശയത്തിന്റേയും വന്യജീവി സങ്കേതത്തിന്റേയും മാസ്മരിക ഭംഗി ആസ്വദിച്ച് കഴിയാന്‍ ഇക്കോ ടൂറിസം ജംഗിള്‍ കോട്ടേജുകള്‍

03 AUGUST 2017 11:26 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ അന്‍പത് ശതമാനത്തിലധികം സംരക്ഷിത വനഭൂമിയുള്ള ജില്ലയാണ് ഇടുക്കി. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള ഇടുക്കി ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളുമാണ്.

സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. ആനമുടിയും, മീശപ്പുലിമലയുമെല്ലാം ഇവിടെ തന്നെയാണ്. സുഗന്ധദ്രവ്യങ്ങളുടെ നാടായ ഇടുക്കി കൂടുതല്‍ അറിയപ്പെടുന്നത് ഇടുക്കി ഡാമിന്റെ പേരിലുമാണ്.

കാനന ഭംഗിയില്‍ ഇടവപ്പാതി മഴയും ആസ്വദിച്ച് കഴിയാന്‍ ഇടുക്കി ജലാശയത്തോട് ചേര്‍ന്ന് നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇടുക്കി വന്യജീവി സങ്കേതം ഇക്കോ ടൂറിസം ജംഗിള്‍ കോട്ടേജുകള്‍ ഈ കാനനവാസത്തിന് പുതിയ തലങ്ങള്‍ ഒരുക്കുന്നു.

 

ഇടുക്കിയില്‍ വെള്ളാപ്പാറയില്‍ ചെറുതോണി - തൊടുപുഴ റോഡില്‍ നിന്നും ഇടുക്കി ഇക്കോ ടൂറിസം ബോട്ട് ലാന്‍ഡിംഗിലേക്കുള്ള വഴിയിലാണ് ജംഗിള്‍ കോട്ടേജുകള്‍ സ്ഥിതി ചെയ്യുന്നത്.

പില്ലറുകളില്‍ അഷ്ടഭുജക്ഷേത്ര രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ടേജുകളില്‍ സുഖകരമായ താമസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കോട്ടേജുകളുടെ പുറം ചുവരുകളില്‍ മനോഹരമായ രേഖാചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാ ടെന്‍ഷനുകളും വിട്ട് കാട്ടില്‍ താമസിക്കണോ? എങ്കില്‍ ഇടുക്കിയില്‍ വനംവകുപ്പിന്റെ ലേക്ക് വ്യൂ നെസ്റ്റിലേക്ക് പോരുന്നത് മികച്ച ഓപ്ഷനാണ്. ഇടുക്കി ജലാശയത്തിന്റേയും ഇടുക്കി വന്യജീവി സങ്കേതത്തിന്റേയും മാസ്മരിക ഭംഗി ഈ കെട്ടിടത്തില്‍ നിന്ന് ആസ്വദിക്കുന്നത് ഒരു വ്യത്യസ്തമായ അനുഭൂതിയാണ്.

കാനന ഭംഗി മുറികളിലേക്ക് ഒഴുകി എത്തുന്നതിനായി മുന്‍ഭാഗം പൂര്‍ണ്ണമായും കണ്ണാടിയിലാണ് നിര്‍മ്മിതി. കാഴ്ച മനോഹരമാക്കാനും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പില്ലറുകളിലാണ് ലേക്ക് വ്യൂ നെസ്റ്റ് പണിതിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും റൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇടുക്കി ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ കീഴിലാണ് ലേക്ക് വ്യൂ നെസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 


കാനനകാഴ്ച്ചകളും ഗംഭീരങ്ങളായ ചെറുതോണി ഡാമും ഇടുക്കി ആര്‍ച്ച് ഡാമും കണ്ട് ഇടുക്കി ജലാശയത്തിലൂടെ ബോട്ട് സവാരി വനംവകുപ്പ് ഒരുക്കിയിരിക്കുന്നു. ഇടുക്കി ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഇക്കോ ടൂറിസമാണ് ബോട്ടിങ് നടത്തുന്നത്.

വിസ്താരമേറിയ ഇടുക്കി റിസര്‍വോയറിലൂടെയുള്ള ബോട്ടിങ് ടൂറിസ്റ്റുകള്‍ക്ക് വേറിട്ട ഒരനുഭവം പ്രദാനം ചെയ്യുന്നു. വന്യജീവികളെയും കാട്ടുകൊമ്പന്‍മാരെയും കണ്ട് വനംവകുപ്പിന്റെ കൊലുമ്പന്‍ ബോട്ടില്‍ ഒരു സവാരി നടത്താം. (ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 8547603184 & 9496821481)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends