Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വരൂ...സഞ്ചാരികളുടെ പറുദീസയായ നാട്ടിലൂടെ ഒരു യാത്ര പോകാം!

11 AUGUST 2017 05:22 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു ഇത്. വടക്ക് ഭാഗത്തായി കണ്ണൂര്‍ ജില്ല, തെക്ക് മലപ്പുറം, കിഴക്ക് ഭാഗത്ത് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ് കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട് നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

കക്കയം ഡാം:

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി ഡാമില്‍ സംഭരിച്ചാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ട്രെക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്.

തുഷാരഗിരി വെള്ളച്ചാട്ടം:

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ള കാലയളവായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജാതിക്ക, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയ പല സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

മാനാഞ്ചിറ:

കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് നഗരത്തിന്റെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോടിന്റെ ഫുട്‌ബോള്‍ സംസ്‌കാരവുമായി വളരെയടുത്ത ബന്ധമുള്ള ഒരു മൈതാനമായിരുന്നു മാനാഞ്ചിറ മൈതാനം. നിരവധി ദേശീയ അന്തര്‍ ദേശീയ ഫുട്‌ബോള്‍മല്‍സരങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്.

ബേപ്പൂര്‍ തുറമുഖം:

കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. തടി കൊണ്ടുളള കപ്പലുകള്‍ ഉണ്ടാക്കുന്നതിന് പ്രശസ്തമായ ഇടമയിരുന്നു ബേപ്പൂര്‍. ഇന്ന് ചില ഉരുക്കള്‍ വിനോദസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു. രണ്ടു കിലോ മീറ്ററോളം കടലിനുള്ളിലേക്ക് തള്ളി നില്കുന്ന പാത ഇവിടെയുണ്ട്. ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബേപ്പൂര്‍.

കോഴിക്കോട് ബീച്ച്:


നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള തകര്‍ന്ന രണ്ട് കടല്‍പ്പാലങ്ങളാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. നഗരത്തിന് വളരെയടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സൂര്യാസ്തമനം കാണുന്നതിന് പ്രശസ്തമായ ഇടമാണിത്.

പഴശ്ശിരാജാ മ്യൂസിയം:

ഈസ്റ്റ് ഹില്ലിനടുത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പാണ് ഈ മ്യൂസിയം ഇപ്പോള്‍ നോക്കി നടത്തുന്നത്. ചെമ്പ് പാത്രങ്ങളും പഴയകാല ചുവര്‍ച്ചിത്രങ്ങളും പഴയ നാണയങ്ങളും അമ്പലങ്ങളുടെ മാതൃകകളും മറ്റ് കൗതുകരങ്ങളായ പലതും ഇവിടെ കാണാന്‍ സാധിക്കും.

കാപ്പാട്:

1498-ല്‍ വാസ്‌കോ ഡാ ഗാമ വന്നിറങ്ങിയ തുറമുഖമാണ് കാപ്പാട്. ഒരു ചരിത്രത്തിന്റെ ഭാഗമാണ് ഈ തുറമുഖം. ഇതിനെ അനുസ്മരിക്കാനായി ചെറിയൊരു കല്‍മണ്ഡപവും ഇവിടെ പണിതുയര്‍ത്തിയിട്ടുണ്ട്.

ഡോള്‍ഫിന്‍ പോയിന്റ്:

പ്രഭാത സമയത്ത് കടലില്‍ കളിക്കുന്ന ഡോള്‍ഫിനുകളെ ഇവിടെ കാണാന്‍ സാധിക്കും. കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ മാത്രം അകലമുള്ള ഈ കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

ആര്‍ട്ട് ഗ്യാലറി:

പഴശ്ശിരാജാ മ്യൂസിയത്തിനടുത്തായാണ് ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത്. രാജാ രവി വര്‍മ്മ ചിത്രങ്ങളുടെ ഒരു മഹനീയ ശേഖരമാണ് ഇവിടെയുള്ളത്.

കടലുണ്ടി പക്ഷി സങ്കേതം:

പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ് കടലുണ്ടി പക്ഷി സങ്കേതം. നവംബര്‍ മാസത്തില്‍ വന്ന് ഏപ്രില്‍ അവസാനം തിരിച്ചു പോകുന്ന ധാരാളം ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പ്രഭാതങ്ങളിലാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends