Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടമഞ്ഞ് പുതച്ച താഴ്‌വരയിലൂടെ കക്കയം യാത്ര

18 AUGUST 2017 04:08 PM IST
മലയാളി വാര്‍ത്ത

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ട് കോടമഞ്ഞിന്‍ താഴ്‌വരയിലൂടെ ഒരു കക്കയം യാത്ര. കോഴിക്കോട് ജില്ലയില്‍ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം.

അനുനിമിഷം മാറുന്ന കാലാവസ്ഥയാണ് പ്രത്യേകത. നോക്കി നില്‍ക്കെ വെയില്‍പോയി മഴയെത്തും, തൊട്ടുപിന്നാലെ കാടിറങ്ങിയെത്തുന്ന കോടമഞ്ഞിന്റെ പുതപ്പണിയും മലബാറിന്റെ ഈ മൊഞ്ചത്തി. കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡില്‍ 45 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ്. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജന്‍ സ്മാരക പ്രതിമയും കാണാം. കക്കയം അങ്ങാടിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മലമുകളില്‍ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ട് സര്‍വീസ് നടത്തപ്പെടുന്നുണ്ട്..

വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയന്റുകളും യാത്രയെ സമ്പന്നമാക്കുന്നു. കക്കയം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്.

കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കക്കയം ടൗണ്‍ വിട്ടാല്‍ കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷന്‍ ഉറപ്പുവരുത്തുക.

 

മടക്കയാത്രയില്‍ കരിയാത്തുംപാറയിലെ കക്കയം വാലിയില്‍ വെള്ളക്കെട്ടുകളും, കാലംകാത്തുവച്ച മരശേഷിപ്പുകളുമുള്ള കക്കയത്തിന്റെ സൗന്ദര്യകാഴ്ചകള്‍ കാണാതെ പോരാനാകില്ല. റൂട്ട് ബാലുശ്ശേരി - എസ്‌റ്റേറ്റ് മുക്ക് തലയാട് -കക്കയം - കക്കയം ഡാം സൈറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (11 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (30 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (56 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends