Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവത്വത്തിന്റെ ഉത്സാഹം കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ അറിയൂ

10 APRIL 2018 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

സ്നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയ സംരംഭത്തിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ബോബി മര്‍ഫിക്ക് വയസ്സ് 29 ആയതേ ഉള്ളൂ 

ഫേസ്ബുക്കിനെ പോലും വെല്ലുവിളിച്ച സോഷ്യല്‍ മീഡിയ സംരംഭമാണ്‌ സ്നാപ്ചാറ്റ്
സ്നാപ്ചാറ്റിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ബോബി മര്‍ഫി. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ സമ്പന്ന പട്ടിക അനുസരിച്ച് 27,000 കോടി രൂപയിലധികം വരും ഈ 29കാരന്റെ മൊത്തം മൂല്യം. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവാന്‍ സ്പീഗലുമായി ചേര്‍ന്ന് സ്നാപ്ചാറ്റ് എന്ന രസകരവും കൗതുകവും നിറഞ്ഞ കമ്പനിക്ക് ബോബി തുടക്കമിട്ടത്
170 ദശലക്ഷം ഉപയോക്താക്കളാണ് ദിനംപ്രതി യുഎസില്‍ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത്. ഇവരാകട്ടെ, 18നും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍. അതായത് യുവാക്കള്‍ മാത്രം. ഇതുതന്നെയാണ് ഈ യുവശതകോടീശ്വരന്റെ വിജയത്തിന് കാരണവും.
സ്നാപ്പിന്റെ ഏറ്റവും വലിയ സവിശേഷതയായ ഡിസപ്പിയറിങ് ഫീച്ചര്‍ അവതരിപ്പിച്ചതില്‍ ബോബിക്ക് വലിയ പങ്കുണ്ട്. അതായത് സ്നാപ്ചാറ്റ് വഴി നമ്മള്‍ അയക്കുന്ന മെസേജുകളും ഫോട്ടോകളും വിഡിയോകളും എല്ലാം ഒരു നിശ്ചിത സമയത്തിനകം ഓട്ടോമാറ്റിക് ആയി മാഞ്ഞുപോകും. സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്കിനെക്കാളും യുവാക്കള്‍ക്ക് സ്നാപ്പിനോട് പ്രിയമേറുന്നതും.
ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഒരാളായി 2014ല്‍ ബോബിയെ ടൈം മാസിക തെരഞ്ഞെടുത്തിരുന്നു. 2015ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്ത ശതകോടീശ്വരനായി ഫോബ്സ് പട്ടികയിലും ബോബി അരങ്ങേറ്റം കുറിച്ചു.
എപ്പോഴും സ്മാര്‍ട്ടായ, ഫ്രണ്ട്ലി ആയ, ബഹളങ്ങളില്ലാത്ത യുവാവ്. ഒരിക്കല്‍ പോലും ബോബി അപ്സറ്റ് ആയിരിക്കുന്നതോ ദേഷ്യം പിടിച്ചിരിക്കുന്നതോ കണ്ടില്ലെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നു.
ഫോബ്സ് മാസികയുടെ യുവശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴാമത്തെ റാങ്കാണ് ബോബിക്കുള്ളത്. സ്നാപ്ചാറ്റിന്റെ മുഖമായി എപ്പോഴും ലോകത്തിന് മുന്നിലെത്താറുള്ളത് ഇവാന്‍ സ്പീഗലാണെങ്കിലും ബോബിയും കൂടി ചേര്‍ന്നാണ് സ്നാപ്പിന്റെ നല്ലൊരു ശതമാനം ഉടമസ്ഥാവകാശവും കൈയാളുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (6 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (27 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (49 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (52 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (55 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (3 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends