Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

ഇത് അവധിക്കാലം; ‘No’ അല്ലെങ്കില്‍ ‘അരുത്’ എന്ന് പറയുവാന്‍ കുട്ടികളെ പഠിപ്പിക്കൂ

01 MAY 2018 01:40 PM IST
മലയാളി വാര്‍ത്ത

കുട്ടികളോടുള്ള ലൈംഗികചൂഷണം നിത്യവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. അവധിക്കാലം വന്നെത്തി. കുട്ടികളെ അടുത്ത വീടുകളില്‍, ബന്ധുക്കളുടെ വീടുകളില്‍ കൊണ്ടു വിടുമ്പോള്‍ ശ്രദ്ധിക്കുക. ബാല ലൈംഗിക പീഡനത്തിന് ഒരു കുട്ടിയും ഈ വേനല്‍ അവധിക്കാലത്ത് ഇരയാകാരുത്.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

അവധിക്കാലം വന്നെത്തി. കുട്ടികളെ അടുത്ത വീടുകളിൽ, ബന്ധുക്കളുടെ വീടുകളിൽ കൊണ്ടു വിടുമ്പോൾ ശ്രദ്ധിക്കുക.
ബാല ലൈംഗിക പീഡനത്തിന് ഒരു കുട്ടിയും ഈ വേനൽ അവധിക്കാലത്ത് ഇരയാകാതെയിരിക്കട്ടെ.

സ്വകാര്യ ഭാഗങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ തൊടുകയോ, ഉമ്മവെക്കുകയോ, ചെയ്യുകയാണെങ്കിൽ അമ്മയോടൊ, അച്ഛനോടോ പറയണം എന്ന് പറയുക. ഇത് പല രക്ഷകർത്താക്കളും കുട്ടികളോട് പറയാൻ മടിക്കുന്നു. മടിക്കേണ്ട കാര്യം ഒന്നും തന്നെയില്ല, നിങ്ങൾ തീർച്ചയായും കുട്ടികളോട് ഇത്‌ പറയണം.

"No" അല്ലെങ്കിൽ "അരുത്" എന്ന് പറയുവാൻ കുട്ടികളെ പഠിപ്പിക്കുക. Uncle ആണല്ലോ no പറയണോ എന്ന് ചിന്തിക്കാതെ, ആരായാലും no പറയേണ്ട സാഹചര്യം ആണെങ്കിൽ പറയുക എന്ന് പഠിപ്പിക്കുക.

എന്തും മക്കൾക്ക് തുറന്ന് രക്ഷകർത്താകളോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. എന്തിനും ഏതിനും വഴക്കു പറഞ്ഞു അവരിൽ നിങ്ങളോട് അകാരണമായ ഭയം ഉണ്ടാക്കാതെയിരിക്കുക.

വേദനയോടെ തന്നെ കുറിക്കട്ടെ കൂടുതലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ അധികവും അടുത്ത ബന്ധുക്കളോ, അവരെ അടുത്ത് അറിയാവുന്നവരോ ആകാം. നമ്മൾ കുട്ടികളെ "obey" അല്ലെങ്കിൽ മുതിർന്നവരെ അനുസരിക്കുവാൻ പഠിപ്പിക്കുന്നു. പക്ഷെ കുട്ടികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ടാൽ അവരെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ടോ? അതു കൂടി കുട്ടികളോട് പറയുക.

കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുക്കളുടെ വീട്ടിലോ ആക്കി ജോലിയ്ക്ക് പോകുന്നവർ ഒരു വ്യക്തിമാത്രമുള്ള വീടുകൾ അല്ലാതെയുള്ള വീടുകളിൽ ആക്കുന്നതാവും നല്ലത്.

രാത്രി കുട്ടികളെ കഴിവതും ഉറങ്ങുവാൻ നേരമാകുമ്പോൾ തിരികെ വീട്ടിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതാകും നല്ലത്. പല കുട്ടികളും രാത്രികളിൽ ബന്ധുക്കൾ പോലും അവരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാം.

"മോനെ,അല്ലെങ്കിൽ മോളെ നമുക്കു ഒരു കളി കളിക്കാം. മോന്റെ അവിടെ ചേട്ടൻ തൊടാം. മോൻ ചേട്ടന്റെ അവിടെയും തോടണം" എന്ന രീതിയിൽ ഒരു "game" അല്ലെങ്കിൽ ഇതൊരു കളിയായി അവതരിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികളോട് രക്ഷകർത്താക്കൾ പറയുക ഒരു രീതിയിലും സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നത് കളിയല്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ വന്നു പറയുവാനും പഠിപ്പിക്കുക.

"നീ വീട്ടിൽ പറഞ്ഞാൽ നിനക്ക് തന്നെയാ നാണക്കേട് " അല്ലെങ്കിൽ " നീ വീട്ടിൽ പറഞ്ഞാൽ രക്ഷകർത്താക്കൾ വിഷമിക്കും, നിന്നെ അവർ അടിക്കും" എന്നോക്കെ പറഞ്ഞു കുട്ടികളെ അവർ ഭയപ്പെടുത്താം. കുട്ടികളോട് നിങ്ങൾ പറയണം നിങ്ങൾക്ക് എന്ത് വിഷമം വന്നാലും എന്നോട് പറയണം, സ്വകാര്യ ഭാഗങ്ങളിൽ തോട്ട് ഉപദ്രവിച്ചാൽ തീർച്ചയായും പറയണം. അമ്മയ്ക്ക് ദേഷ്യം വരില്ല കേട്ടോ. തുറന്ന് പറയണം എന്ന് പഠിപ്പിക്കുക.

ഇതൊക്കെ ആണെങ്കിലും ചിലപ്പോൾ അവർ നിങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ പല കാരണകൾ കൊണ്ട് മറച്ചു വെക്കാം. പീഡിപ്പിക്കപ്പെടുന്ന 10 കുട്ടികളിൽ ഒരു കുട്ടി മാത്രമേ ഇതിനെകിരിച്ചു രക്ഷകർത്താക്കളോട് തുറന്നു പറയാറുള്ളൂ. അതുകൊണ്ട് കുട്ടികളിൽ പതിവില്ലാത്ത മാറ്റം പെരുമാറ്റത്തിലോ, സംസാരത്തിലോ, പഠനത്തിലോ ഉണ്ടായാൽ ശ്രദ്ധിക്കുക. വിഷമിക്കാതെ അവരോട് തുറന്ന് സംസാരിക്കുക. അച്ഛനോ, അമ്മയ്ക്കോ ആകാം. എന്നിട്ടും ഫലം കണ്ടില്ലെങ്കിൽ ഒരു സൈക്കോലോജിസ്റ്റിനെ കുട്ടിയെ കാണിക്കുക.

കുട്ടികളെ സസൂക്ഷ്മം ശ്രദ്ധിക്കുക. തിരക്കു പിടിച്ച ജീവിതത്തിൽ അവരെ ശ്രദ്ധിക്കുവാൻ പ്രത്യേകം ശ്രമിക്കണം. വിടർന്നു വരുന്ന പനിനീർപ്പൂക്കളാണ് അവർ. അതിൽ ഒരു ക്രിമിയും കടന്നു കൂടി അതിന്റെ ഇതളുകൾ പോലും കേടു വരരുത്. അനുവദിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (4 minutes ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (37 minutes ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (57 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (1 hour ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (1 hour ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (1 hour ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (1 hour ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (1 hour ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (1 hour ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (1 hour ago)

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍  (1 hour ago)

എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15958 പേരെ അറസ്റ്റ് ചെയ്തു; 53 കേസുകളിലായി 56 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

Malayali Vartha Recommends