Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

കുപ്പിക്കുള്ളില്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ ലോകം

18 JUNE 2015 09:50 AM IST
മലയാളി വാര്‍ത്ത.

 ചെറിയൊരു ഗ്ലാസിനുള്ളില്‍ അല്ലെങ്കില്‍ കുപ്പിക്കുള്വില്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ ലോകമാണ് ടെററിയം. പച്ചപ്പിനെ വളരെയധികം സ്‌നേഹിക്കുകയും അതേസമയം ചെടി വളര്‍ത്താന്‍ സ്ഥലവും സമയവും ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ടെററിയം. ലിവിങ് റൂമിലും ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടം മുകളിലും വരെ വയ്ക്കാമെന്നതാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.

ഭാംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍, പിയര്‍ തുടങ്ങിയ ആകര്‍ഷകമായ ആകൃതിയില്‍ ടെററിയം നിര്‍മിക്കാനുള്ള ഗ്ലാസ് ജാറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടം പുുറത്തേക്കു കാണാനും ചെടികള്‍ക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്.
ടെററിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് ചെടികള്‍ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്റെ വലുപ്പത്തിനനുസരിത്താകണം ചെടികളുടെ വലുുപ്പവും തരവും തീരുമാനിക്കാന്‍,കൊക്കോ പിത്ത്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കാനുള്ള ടെര്‍മെല്‍ എന്ന ഹോര്‍മോണ്‍ എന്നിവ ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ് കുറഞ്ഞ അളവില്‍ മതിയെന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ചെടികള്‍ തിരഞ്ഞെടുക്കാം
കുറഞ്ഞ അളവില്‍ വെള്ളവും പരിചരണവും വേണ്ട ചെടികളാണ് ടെററിയത്തില്‍ ഉപയോഗിക്കുന്നത്. മണ്ണ് വേണ്ടാത്ത, വായുവില്‍ വളരുന്ന ചെടികള്‍ ടെററിയത്തില്‍ നന്നായി ശോഭിക്കും. ടിലെന്‍ഷ്യയുടെ വിവിധയിനങ്ങള്‍, ക്രിപ്റ്റാന്തസ്, അധികം വളര്‍ച്ചയില്ലാത്ത കള്ളിച്ചെടികള്‍, ഫേണ്‍ ഇവയെല്ലാം ടെററിയത്തില്‍ ഉപയോഗിക്കാം. പൂച്ചെടികള്‍ ഉപയോഗിക്കാറില്ല, മറിച്ച് ഇലകളുടെ നിറഭേദമാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.
മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന രീതിയാണ് ടെററിയത്തിലേത്. വളം നല്‍കുന്നത് വെള്ളത്തില്‍ച്ചേര്‍ത്താണ്, അതും മാസത്തില്‍ ഒരിക്കലോ, രണ്ട് ആഴ്ചയില്‍ ഒരിക്കലോ മതി. ഏതു വലുപ്പമുള്ള ടെററിയവും നിര്‍മിക്കാം. ഉപയോഗിക്കുന്ന പാത്രത്തിന്റെ വലുപ്പം, ചെടിയുടെ വലുപ്പം, ഇനം ഇതെല്ലാം അനുസരിച്ച് ടെററിയത്തിന്റെ വിലയിലും വ്യത്യാസം കാണും. 250 രൂപ മുതല്‍ 650 രൂപ വരെ വില വരും ടെററിയത്തിന്. ചെടികള്‍ സ്വന്തമായി വയ്ക്കുമെങ്കില്‍ പോട്ട് മാത്രമായും ലഭ്യമാണ്.

അടച്ചതോ തുറന്നതോ ആയ ടെററിയങ്ങള്‍ നിര്‍മിക്കാം. തുറന്ന ടെററിയങ്ങളാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. അടഞ്ഞ ടെററിയങ്ങളില്‍ വെള്ളം നല്‍കുന്നതിന്റെ അളവ് താരതമ്യേന കുറവുമതി. അടഞ്ഞിരിക്കുന്നതിനാല്‍ ഒരിക്കല്‍ നല്‍കിയ വെള്ളം ബാഷ്പീകരിച്ച് ഗ്ലാസ് ചുവരുകളില്‍ തട്ടി ഖനീഭവിക്കുമ്പോള്‍ വീണ്ടും ചെടിക്കുതന്നെ ലഭിക്കുന്നു. ഇക്കാരണത്താല്‍ അടഞ്ഞ ടെററിയങ്ങളില്‍ ഇടയ്ക്കിടെ നനയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ അടഞ്ഞ ടെററിയമാണെങ്കിലും ആഴ്ചയിലൊരിക്കല്‍ അല്പസമയം തുറന്നുവയ്ക്കണം. ഇടയ്ക്കിടെ ചെടികള്‍ മാറ്റുന്നതും ചെടികള്‍ വെട്ടി ഭംഗിയാക്കുന്നതും ടെററിയത്തിന്റെ ഭംഗി കൂട്ടും. വീടിന്റെ അകത്തളത്തിലാണ് വയ്ക്കുന്നതെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ അല്പസമയം വെയിലില്‍ വയ്ക്കുന്നത് ചെടികളുടെ ആരോഗ്യത്തിനു നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (57 minutes ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (1 hour ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (6 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (6 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (6 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (7 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (7 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (7 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (7 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (7 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (7 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (8 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (8 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (9 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (9 hours ago)

Malayali Vartha Recommends