Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ചുള്ള ഡിവൈഎസ്പിയുടെ വാട്‌സാപ് സ്റ്റാറ്റസ്..രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തി..


ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ്.. മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു.. പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി..


ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു... തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും


തീവ്ര ന്യൂനമർദ്ദം.... സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം


ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

08 NOVEMBER 2024 03:49 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാല്‍ മധ്യ - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്‌നാട് തീരം, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് ആണ് കേരളത്തിലും മഴ സാധ്യത. ഇന്നലെ തമിഴ്നാട്ടിൽ മഴ ലഭിച്ചിരുന്നു. ഇന്ന് തമിഴ്നാട്ടിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം തെക്കൻ കേരളത്തിൽ ഇടിയോടെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ചക്രവാത ചുഴി കിഴക്കൻ കാറ്റിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം, സ്വാഭാവിക തുലാവർഷത്തിന് ഏതാനും ദിവസം തടസമുണ്ടാകും. ഇടിയോടെ മഴ ലഭിക്കുമെങ്കിലും അത് ചക്രവാത ചുഴിയുടെ ഭാഗമായ മഴയാണ്. ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്ര പ്രകാരം കേരളത്തിലെ തീരത്ത് ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. കൊച്ചിയോട് അടുപ്പിച്ചുള്ള പ്രദേശങ്ങളിലാണ് മേഘങ്ങൾ ഉള്ളത്.

 

ഈ മേഘങ്ങൾ കൊച്ചി തീരക്കടലിലും തീരദേശത്തും മഴ നൽകും. അതോടൊപ്പം ചെന്നൈക്കും പുതുച്ചേരിക്കും ഇടയിലുള്ള പ്രദേശത്തും സമാന രീതിയിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവിടെയും ചക്രവാത ചുഴിയുടെ ഭാഗമായി ഇന്നും നാളെയും മഴ ലഭിക്കും. ശ്രീലങ്കയിൽ പരക്കെയും തമിഴ്നാടിന്റെ തെക്കൻ മേഖലയിലും ഇന്ന് മേഘാവൃതം ആയിരിക്കും. ഇവിടങ്ങളിൽ ഇന്ന് മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലും മേഘം നിറഞ്ഞ ആകാശമാകും.

 

 

ഇന്ന് ഉച്ചയ്ക്ക് ശേഷം കോതമംഗലം, കറുകച്ചാൽ, ചെങ്ങന്നൂര്, കായംകുളം, ഈരാറ്റുപേട്ട, പത്തനംതിട്ട, ളാഹ, പമ്പ വൈക്കം, പുനലൂര്, വിതുര പ്രദേശങ്ങളിൽ ശക്തമായ മിന്നലോട് കൂടെയുള്ള മഴ സാധ്യത. കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി പ്രതീക്ഷിക്കാം. ചക്രവാത ചുഴി കേന്ദ്രീകൃതമാകുന്നതിനാൽ ശനിയും ഞായറും മഴ കേരളത്തിൽ വിട്ടുനിൽക്കാനാണ് സാധ്യത.

 

 

അതിനിടെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ശ്രദ്ധിക്കുക മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോബി ആറ്റിങ്ങലിൽ ലോഡ്ജിൽ റിസപ്‌ഷനിസ്റ്റായി ജോലിയ്ക്ക് കയറിയത് തിരിച്ചറിയൽ രേഖകൾ നൽകാതെ; തന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തി അസ്മിനയ്ക്ക് മുറിയെടുത്തു: പിന്നാലെ ജോബിയുടെ മറ്റൊരു സുഹൃത്തും അവിടെ: ശരീരമ  (6 minutes ago)

SABARIMALA ആര്‍ക്കും വിഐപി പരിഗണന നല്‍കരുത്  (8 minutes ago)

SABARIMALA ആര്‍ക്കും വിഐപി പരിഗണന നല്‍കരുത്  (24 minutes ago)

പ്രമുഖ സിനിമാ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്‌കർ അന്തരിച്ചു  (1 hour ago)

മുരാരി ബാബുവിനെ എസ്‌ഐടി തൂക്കിയതും സിപിഎം കേന്ദ്രങ്ങള്‍ വിറച്ചു ; കടകംപള്ളി സുരേന്ദ്രന്‍ കേരളം വിട്ടെന്ന് ? ഉണ്ണികൃഷ്ണന്‍ പോറ്റി വെറും ഡമ്മി വമ്പന്മാരിലേക്കുള്ള പേരുകളുടെ ഉറവിടം മുരാരി ബാബു; ശബരിമല വി  (1 hour ago)

സി പി ഐ മന്ത്രിമാർ രാജിക്ക് ? എലപ്പുള്ളിയിൽ തട്ടി സർക്കാർ തകരും പി എം ശ്രീക്ക് പിന്നാലെ ഒയാസിസ് പ്രതിസന്ധിയിൽ പിണറായി  (1 hour ago)

കോട്ടയം മെഡിക്കൽ കോളേജിന് വീണ്ടും പ്രശസ്തി.....  (2 hours ago)

ടീസർ എത്തി  (2 hours ago)

നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലെത്തി  (2 hours ago)

കൊല്ലാൻ ഇറങ്ങിയ കാലനെ പറിച്ചടിച്ച് ഷാഫി.. തെളിവ് നിരത്തി വെട്ടി കൂട്ടി...! AKG സെന്ററിന് സമർപ്പയാമി...!!  (2 hours ago)

സംഘട്ടന സംവിധായകന്‍ മലേഷ്യ ഭാസ്‌കര്‍  (3 hours ago)

വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു.  (3 hours ago)

ആഞ്ജനേയസ്വാമിക്ക് ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി  (3 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27ന്  (3 hours ago)

മേജർ ഋഷഭ് സിങ് എവിടെ....! പൊട്ടിക്കരഞ്ഞ് ആരാധകർ..! രാഷ്ട്രപതിക്ക് പരാതി പ്രവാഹം..! പൊട്ടിത്തെറിച്ച് അവർ  (4 hours ago)

Malayali Vartha Recommends