Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

പ്രവീൺ റാണ പറഞ്ഞ കണക്ക് പിടികിട്ടിയോ...? ആർക്കും പിടികിട്ടാത്ത കണക്കിലെ കള്ളി ഇങ്ങനെ..?

14 JANUARY 2023 05:58 PM IST
മലയാളി വാര്‍ത്ത

 


സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങള്‍ ഇയാളുമായി നടത്തിയ അഭിമുഖങ്ങളും വയറലാവുകയാണ്. പല വേദികളിലും പ്രവീണ്‍ റാണ ആവര്‍ത്തിച്ച ഒരു കാര്യമുണ്ട് ഒരു രൂപ= 100 ഡോളര്‍ ആക്കുമെന്നത്.

 

 

 

അതായത് ഒരു രൂപ ലഭിക്കണമെങ്കില്‍ 100 ഡോളര്‍ നല്‍കുന്ന സ്ഥിതി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു രൂപയുടെ മൂല്യം 0.012 ഡോളറാണ്. അതായത് ഒരു ഡോളര്‍ കിട്ടാന്‍ ഏകദേശം 81 രൂപയോളം നല്‍കണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരോ രാഷ്ട്രീയക്കാരോ ഇല്ലാത്തത് കൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്നും കഴിവുള്ള ഒരാള്‍ മതി ഇത് പരിഹരിക്കാനെന്നുമാണ് പ്രവീൺ റാണ തട്ടിവിട്ടത്.

 

 

 

എങ്ങനെയാണ് രൂപയുടെ മൂല്യം തീരുമാനിക്കപ്പെടുന്നത് ?

അടിസ്ഥാന സാമ്പത്തിക ശാസ്ത്രമറിയുന്ന ഏതൊരാള്‍ക്കും ഒരു പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയമായിരിക്കും. മറ്റൊരു രാജ്യത്തെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള രൂപയുടെ വിലയാണ് അതിന്റെ മൂല്യം. നമ്മള്‍ അതിനെ എക്‌സ്‌ചേഞ്ച് റേറ്റ് എന്നാണ് പൊതുവെ പറയുക. ആഗോളതലത്തില്‍ പ്രധാനമായും രണ്ട് രീതിയില്‍ ഈ എക്‌സ്‌ചേഞ്ച് റേറ്റ് തീരുമാനിക്കപ്പെടാറുണ്ട്, 1. ഫിക്‌സഡ് എക്‌സ്‌ചേഞ്ച് റേറ്റ് 2. ഫ്‌ളോട്ടിംഗ് എക്‌സ്‌ചേഞ്ച് റേറ്റ്.

 

 

 

പേര് സൂചിപ്പിക്കും പോലെ ഫിക്‌സഡ് എക്‌സ്‌ചേഞ്ച് റേറ്റില്‍ കറന്‍സിയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. രാജ്യത്തെ കേന്ദ്ര ബാങ്കുകളാവും അത് തീരുമാനിക്കുന്നത്. അതേ സമയം ഫ്‌ളോട്ടിംഗ് എക്‌സ്‌ചേഞ്ച് റേറ്റില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വിപണിയില്‍ ആ കറന്‍സിക്കുള്ള ഡിമാന്‍ഡ് ആണ്. ഇന്ത്യ പിന്തുടരുന്നത് ഈ രീതിയാണ്. എന്നാല്‍ രൂപയുടെമൂല്യം ഒരു പരിധിക്കപ്പുറം ഇടിയുമ്പോള്‍ റിസര്‍വ് ബാങ്ക് ഇടപെടാറുമുണ്ട്.

 

 

 

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ രൂപയ്ക്ക് ഉണ്ടാവുന്ന ആവശ്യം അനുസരിച്ച് മൂല്യത്തില്‍ വ്യത്യാസം വരാം. അതായത് കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ മൂല്യവും ഉയരും. അന്താരാഷ്ട്ര തലത്തില്‍ വ്യപാരങ്ങളൊക്കെ നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട് തന്നെ ഡോളറിന്റെ ഡിമാന്‍ഡും അതുവഴി മൂല്യവും കൂടുതലാണ്. ഇന്ത്യയിലേക്ക് വന്നാല്‍, നമ്മള്‍ ഒരു വ്യാപാര കമ്മിയുള്ള രാജ്യമാണ്. കയറ്റുമതിയെക്കാള്‍ കൂടുതലാണ് രാജ്യത്തിന്റെ ഇറക്കുമതി എന്നര്‍ത്ഥം. ഇക്കാരണം കൊണ്ട് തന്നെ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ ഡിമാന്‍ഡ് എപ്പോഴും കൂടുതലാണ്. വിദേശ നിക്ഷേപങ്ങള്‍, രാഷ്ട്രീയ സ്ഥിരത, പലിശ നിരക്ക, പണപ്പെരുപ്പം തുടങ്ങി ആഗോള തലത്തിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ വരെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.

രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളിലേക്കുള്ള ടൂറും യാഥാര്‍ത്ഥ്യവും

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളിലേക്ക് പോകാം എന്ന തലകെട്ടില്‍ പല പോര്‍ട്ടലുകളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തരം ലേഖനങ്ങളില്‍ പലപ്പോഴും വരുന്ന പേരാണ് ഇന്തൊനേഷ്യ. ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം 188 ഇന്തോനേഷ്യന്‍ റൂപിയ ആണെന്നതാണ് കാരണം. എന്നാല്‍ ഇന്തോനേഷ്യയിലെ ജീവിതച്ചെലവ് 41 ശതമാനത്തോളം അധികമാണ്. ഒരു ലിറ്റര്‍ പാലിന് 20,165 ഇന്തോനേഷ്യന്‍ റൂപിയ കൊടുക്കണം. അതായത് 106 ഇന്ത്യന്‍ രൂപ.

 

 

 

 

മറ്റ് രാജ്യങ്ങളിലെ കറന്‍സിയുമായി ഇന്ത്യന്‍ രൂപയ്ക്കുള്ള ആപേക്ഷിക മൂല്യം ജീവിതച്ചെലവിനെ സൂചിപ്പിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോവുമ്പോള്‍ ആ പ്രദേശങ്ങളിലെ വാടക, ഭക്ഷണം ഉള്‍പ്പടെയുള്ള ചെലവുകള്‍ ഇന്ത്യന്‍ രൂപയില്‍ എത്രത്തോളം വരും എന്നതാണ് പരിഗണിക്കേണ്ടത്. expatistan.com, തുടങ്ങിയ ധാരാളം വെബ്‌സൈറ്റുകളിലൂടെ വിവിധ രാജ്യങ്ങളിലെ ജീവിതച്ചെലവുകള്‍ അറിയാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (5 minutes ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (10 minutes ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (32 minutes ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (50 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (7 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (8 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (8 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (8 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (8 hours ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (9 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (9 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (9 hours ago)

'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍  (9 hours ago)

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു; 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ  (11 hours ago)

Malayali Vartha Recommends