സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 39,000 കടന്നു, 350 പോയന്റിലേറെ കുതിച്ചതുകൊണ്ടാണ് സെന്‍സെക്സിന് ഈ നേട്ടം കൈവരിക്കാനായത്
ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 39,000 കടന്നു. 2018 സെപ്റ്റംബറിനുശേഷം നിഫ്റ്റിയും ആദ്യമായി 11,700 നിലവാരം ഭേദിച്ചു. 350 പോയന്റിലേറെ കുതിച്ചതുകൊണ്ടാണ് സെന്‍സെക്സിന് ഈ നേട്ടം കൈവരിക്കാനായത്. ഇതിനുമുമ്പ് 38,989 ആയിരുന്നു സെന്‍സെക്സിന്റെ ഉയര്‍ന്ന നിലവാരം.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം തന്നെ മികച്ചനേട്ടമാണ് സ്വന്തമാക്കിയത്. ഏപ്രില്‍ 11മുതല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് വിപണിയിലെ റാലിക്കു പിന്നില്‍. മാര്‍ച്ചില്‍ തുടങ്ങിയ ബാങ്കിങ് ഓഹരികളിലെ റാലി തുടര്‍ന്നത് സൂചികകള്‍ക്ക് തുണയായി. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഓഹരി വില ഒരു ശതമാനത്തിലേറെ കുതിച്ചു.
"
https://www.facebook.com/Malayalivartha