ഓഹരി വിപണിയില്‍ നേരിയ നേട്ടം, സെന്‍സെക്സ് 45 പോയന്റ് ഉയര്‍ന്ന് 38922ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തില്‍ 11649ലുമാണ് വ്യാപാരം
റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 45 പോയന്റ് ഉയര്‍ന്ന് 38922ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തില്‍ 11649ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്ത്യബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍, എല്‍ആന്റ്ടി, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. വിപ്രോ, എച്ച്സിഎല്‍ ടെക്, സീ എന്റര്ടെയ്ന്മെന്റ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha