ആര്.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഇന്ന് പ്രഖ്യാപിക്കും, നിരക്കുകള്‍ കുറക്കാന്‍ സാധ്യത
ആര്.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പ്രഖ്യാപനത്തില്‍ നിരക്കുകള്‍ കുറക്കാനാണ് സാധ്യത. പണപ്പെരുപ്പം, വളര്‍ച്ചാ നിരക്ക്, ലിക്വിഡിറ്റി എന്നിവയെല്ലാം പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റ് കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണയും ആര്.ബി.ഐ പലിശ നിരക്ക് 25 ബേസിക് പോയിന്റ് കുറച്ചിരുന്നു. ആര്.ബി.ഐ നിരക്കുകള്‍ കുറക്കുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ വായ്പ പലിശ കുറയും. ആര്.ബി.ഐയുടെ വായ്പ പലിശ നിരക്കുകള്‍ പുറത്ത് വരാനിരിക്കെ സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ബാങ്കിങ്, റിയാലിറ്റി, ഓട്ടോ തുടങ്ങിയ ആര്.ബി.ഐ വായ്പ നയം സ്വാധീനിക്കുന്ന ഓഹരികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്.
https://www.facebook.com/Malayalivartha