ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് 38816ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 11627ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് 38816ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 11627ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 739 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 832 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്സിഎല്‍ ടെക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, കോള്‍ ഇന്ത്യ, സിപ്ല, ഐടിസി, ബാജാജ് ഓട്ടോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വാഹനം, ബാങ്ക്, ഊര്‍ജം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ലോഹം, എഫ്എംസിജി ഓഹരികളാണ് മികച്ച നേട്ടത്തില്‍.
https://www.facebook.com/Malayalivartha