പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്
പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട് ഇറക്കുക. നോട്ടില്‍ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. മഹാത്മാ ഗാന്ധി (ന്യൂ) സീരീസിലുള്പ്പെടുത്തിയാണ് നോട്ടിറക്കുന്നത്.
ആര്.ബി.ഐ ഗവര്‍ണര്‍ ശക്തി കാന്ത ദാസിന്റെ ഒപ്പോടുകൂടിയാണ് നോട്ടിറങ്ങുന്നത്. മുന്‍പ് ആര്.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകള്‍ റദ്ദാക്കില്ല. 63 മില്ലീ മീറ്റര്‍ ത 129 മില്ലീമീറ്റര്‍ ആണ് നോട്ടിന്റെ വശങ്ങളെന്നും ആര്.ബി.ഐ പ്രസ്താവനയില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha