Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂവല്‍കോഴി പൊന്നുംകോഴി ആയപ്പോള്‍

13 MAY 2019 03:58 PM IST
മലയാളി വാര്‍ത്ത

ഒരു പൂവന്‍ കോഴിയ്ക്ക് എത്ര വിലവരും അഞ്ഞൂറ്...ആയിരം എന്നൊക്കെ പറയാന്‍ വരട്ടെ കോട്ടയം നട്ടാശേരി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ലേലം കത്തിക്കയറിയപ്പോള്‍ ആരും കരുതിയില്ല, ഒരു പൂവന്‍കോഴിക്ക് വില ലക്ഷം കടക്കുമെന്ന്. എന്നാല്‍ കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് ഇത് സംഭവിച്ചത്. ലേലത്തിലെ ആദ്യത്തെ കോഴിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വരെയാണ് വില ഉയര്‍ന്നത്.

പെരുന്നാളിന് ആദ്യം ലേലം വിളിക്കുന്ന കോഴിയെ പൊന്നും കോഴിയെന്ന പേരിലാണ് ലേലം വിളിക്കുന്നത്. ഈ കോഴിക്കാണ് ഒരു ലക്ഷത്തി പതിനായിരം രൂപ വരെ വില ഉയര്‍ന്നത്. കോട്ടയം സ്വദേശിയും കോയമ്പത്തൂരില്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സ്ഥാപനം നടത്തുന്ന മനോജ് ജോസഫാണ് കോഴിയെ ലേലത്തില്‍ വാങ്ങിയത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി മനോജാണ് പൊന്നുംകോഴിയെ വാങ്ങുന്നത്. മറ്റു കോഴികള്‍ക്ക് 10,000 രൂപയും, 5000 രൂപയ്ക്കും വരെ ലേലം നടന്നതായി അധികൃതര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലും ശക്തമായ ലേലം വിളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വില ഒരു ലക്ഷത്തിന് മുകളില്‍ ഉയരുന്നത് ആദ്യമായാണ്. 500 രൂപ വില വരുന്ന നാടന്‍ ഇനത്തില്‍പെട്ട പൂവന്‍കോഴിയെയാണ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (20 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (32 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (49 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends