ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം
ലോകത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. ഈ വര്‍ഷം അത് ആദ്യത്തെ 50 റാങ്കില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റമാണ് നടത്താന്‍ കഴിഞ്ഞത്. ബിസിനസ് ആരംഭിക്കുന്നതിനും ചെയ്യുന്നതിനുമായി ബന്ധപ്പെട്ട പത്ത് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക ബാങ്ക് രാജ്യങ്ങളുടെ ബിസിനസ് സൗഹൃദ റാങ്കിംഗ് തീരമാനിക്കുന്നത്.
മറ്റ് രാഷ്ട്രങ്ങളുമായുള്ള വ്യാപാരം, നികുതി അടയ്ക്കല്‍ തുടങ്ങിയ മേഖലയില്‍ ഇന്ത്യ ഈ വര്‍ഷം മികച്ച മുന്നേറ്റം നടത്തുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ബിസിനസ് റാങ്കിങില്‍ ഇന്ത്യ വലിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങില്‍ ഇന്ത്യ 100ല്‍ നിന്ന് 77 ലേക്ക് റാങ്ക് ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ആദ്യ 50 റാങ്കിങ്ങില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ലോക ബാങ്ക് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്
https://www.facebook.com/Malayalivartha