ടി വി വില്പന രംഗത്ത് പിടിമുറുക്കി ഷവോമി
ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച ചൈനീസ് കമ്പനിയായ ഷവോമി സ്മാര്‍ട്ട് ടി വി രംഗത്തും പിടിമുറുക്കുന്നു. കഴിഞ്ഞ 14 മാസം കൊണ്ട് ഇന്ത്യയില്‍ വിറ്റത് 20 ലക്ഷം ടെലിവിഷന്‍ സെറ്റുകളാണ്. കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങള്‍ ഉള്‍ക്കോള്ളുന്ന സ്മാര്‍ട്ട് ടി വികള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് ഷവോമി ടെലിവിഷനുകള്‍ വലിയ വിജയമാകാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഷവോമി എല്‍ ഇ ഡി സ്മര്‍ട്ട് ടി വികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചതോടെ ടെലിവിഷന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയും എം ഐ ഡോട്കോം വഴിയും മികച്ച ഓഫറുകള്‍ നല്കിയതും എം ഐ സ്മാര്‍ട്ട് ടിവികളുടെ വില്പന വര്‍ദ്ധിക്കാന്‍ കാരണമായി.
വിപണിയില്‍ മുന്‍നിര സ്ഥാനത്തുണ്ടായിരുന്ന സാംസങ്, സോണി, എല്‍ജി എന്നീ കമ്പനികളുടെ ടെലിവിഷനുകളേക്കാള്‍ വിലകുറച്ചാണ് ഷവോമി ടെലിവിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ സാധ്യതകള്‍ മനസിലാക്കി സാംസങ് ഓണ്‍ലൈനിലെ വില്പനയ്ക്കുമാത്രമായി വില കുറച്ച് ടി.വി സെറ്റ് പുറത്തിറക്കിയിരുന്നു.
എട്ട് സ്മാര്‍ട്ട് ടി വി മോഡലുകളാണ് ഷവോമി ഇന്ത്യയില്‍ വില്പനക്കെത്തിച്ചിരിക്കുന്നത്. 12,499 രൂപക്ക് വില്‍ക്കുന്ന എം ഐ 4A 32 ഇഞ്ച് എല്‍ ഇ ഡി സ്മാര്‍ട്ട് ടി വിയാണ് ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന എം ഐ സ്മാര്‍ട്ട് ടി വി. ഷവോമി പ്രധാനമായും ടി.വി ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നത് ഫ്ളിപ്കാര്‍ട്ട് വഴിയാണ്
https://www.facebook.com/Malayalivartha