രാജ്യത്തെ ഓഹരി വിപണികളിലുണ്ടായ കുതിച്ചുചാട്ടം തുടരുന്നു... മുംബൈ സൂചിക സെന്‍സെക്സ് 219.06 പോയന്റ് ഉയര്‍ന്ന് ഈ വര്‍ഷത്തെ മികച്ച നിലയായ 39,571.73 ല്‍ വ്യാപാരം
ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ എന്‍.ഡി.എക്ക് വന്‍ വിജയം പ്രവചിച്ചതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണികളിലുണ്ടായ കുതിച്ചുചാട്ടം തുടരുന്നു. മുംബൈ സൂചിക സെന്‍സെക്സ് 219.06 പോയന്റ് ഉയര്‍ന്ന് ഈ വര്‍ഷത്തെ മികച്ച നിലയായ 39,571.73 ല്‍ വ്യാപാരം തുടരുകയാണ്.
ദേശീയ സൂചിക നിഫ്റ്റി കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 55.3 പോയന്റു കൂടി ഉയര്‍ന്ന് 11,883.55 ലാണ് വ്യാപാരം നടക്കുന്നത്.ഓഹരി വിപണിയിലുണ്ടായ കുതിച്ചു കയറ്റം മരുന്ന്, ധനകാര്യ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവക്ക് നേട്ടമാണ്. അതേസമയം, ഐ.ടി മേഖലയുടെ വിപണിയില്‍ ഇടിവ് തുടരുകയാണ്.
എച്ച്.ഡി.എഫ്.സി, അദാനി പോര്‍ട്സ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. ടാറ്റ മോട്ടോര്‍സ്, ബി.പി.സി.എല്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ 0.92 മുതല്‍ 3.10 ശതമാനം വരെ തകര്‍ച്ച നേരിട്ടു
"
https://www.facebook.com/Malayalivartha