നവകേരള പുനര്‍നിര്‍മാണ ഫണ്ട്; സംപൂജ്യമായി മുഖ്യമന്ത്രിയുടെ യു എ ഇ യാത്ര; ചെലവ് 4.25 ലക്ഷം
നവകേരള പുനര്‍നിര്‍മാണ ഫണ്ട് ലക്ഷ്യമിട്ട് സ്വരൂപിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ യു എ ഇ യാത്രയില്‍ സര്‍ക്കാരിന് മൊത്തം ചെലവായത് 4.25 ലക്ഷം രൂപ. ഇതില്‍ വിമാന യാത്രാക്കൂലി ഇനത്തില്‍ ചെലവായത് 3.72 ലക്ഷം രൂപയാണ്. യാത്രാ ബത്തയായി 750 ഡോളറും ചെലവായിട്ടുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സംഭാവനയൊന്നും ലഭിച്ചതുമില്ല. കഴിഞ്ഞ ജനുവരിയില്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്.
വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ച സംഭാവന 3,229 കോടി രൂപയാണ്. 25 കോടി രൂപ തന്ന തെലങ്കാന സര്‍ക്കാരാണ് സംഭാവനയില് മുന്നില്‍. ആന്ധ്ര 20 കോടിയും യു പി 15 കോടിയും കാശ്മീര്‍ 13 കോടിയും തന്നു. ഒഡീഷ, ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങള്‍ 10 കോടി രൂപ വീതം സംഭാവന ചെയ്തു. ഹിമാചല്‍ 5 കോടി, മിസോറം 2കോടി, നാഗാലാന്‍ഡ് 1 കോടി എന്നിവയാണ് സംഭാവന നല്കിയ മറ്റു സംസ്ഥാനങ്ങള്‍. ജനുവരി 22 വരെയുള്ളതാണ് ഈ കണക്ക്.
https://www.facebook.com/Malayalivartha