കേരളത്തില്‍ സ്വര്‍ണവില കാല്‍ലക്ഷം കടന്നു...
ആഗോള സാമ്പത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്ന്ന് കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് കാല് ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച് വെള്ളിയാഴ്ച 25,200 രൂപയായി. രാവിലെ ഇത് 25,440 രൂപ വരെ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ അല്പം കുറയുകയായിരുന്നു. ചിങ്ങത്തില് വിവാഹ സീസണ് അടുക്കുമ്പോഴേ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നുള്ളൂ.
എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശനിരക്കില്‍ മാറ്റം വരുത്തുമെന്ന സൂചനയാണ് സ്വര്‍ണവില വര്‍ധിക്കുകയാണ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുറച്ചാല്‍ സാമ്പത്തിക വിപണിയില്‍ ഡോളറിന്റെയും അമേരിക്കന്‍ കടപ്പത്രങ്ങളുടെയും മൂല്യത്തകര്ച്ചയുണ്ടായേക്കും എന്ന ആശങ്കയാണ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ പണം മുടക്കാന്‍ കാരണമായിരിക്കുന്നത്.
https://www.facebook.com/Malayalivartha