ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം... സെന്‍സെക്സ് 63 പോയന്റ് താഴ്ന്ന് 39371ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11779ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്സ് 63 പോയന്റ് താഴ്ന്ന് 39371ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11779ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 378 ഓഹരികള്‍ നഷ്ടത്തിലുമാണ്. എഫ്എംസിജി, ഐടി, ലോഹം, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. വാഹനം, ഊര്‍ജം, ഇന്‍ഫ്ര, ഫാര്‍മ ഓഹരികളാണ് നഷ്ടത്തില്‍.
എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. യുപിഎല്‍ സീ എന്റര്ടെയ്ന്മെന്റ്, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടൈറ്റന് കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha