സ്വര്‍ണവിലയില്‍ കുറവ്, പവന് 24,920 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 25,000ത്തിന് താഴെപ്പോയി. പത്ത് ദിവസമായി 25,000 രൂപയ്ക്ക് മുകളിലായിരുന്നു സ്വര്‍ണ വില. ഒരു ഘട്ടത്തില്‍ റിക്കോര്‍ഡ് ഭേദിച്ച് 25,680 രൂപയിലെത്തിയിരുന്നു.
24,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,115 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha