ഇന്ധന വില കുതിക്കുന്നു... പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി
ഇന്ധന വില കുതിക്കുന്നു. കേന്ദ്ര ബജറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വര്‍ധന. എന്നാല്‍ സംസ്ഥാനത്തിന് വരുമാന വര്‍ധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.പെട്രോളിനും ഡീസലിനും റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസാണ് ഒരു രൂപ ഈടാക്കുന്നത്.
ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോരൂപയുടെ വര്‍ധനയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം.
അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്പന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് സെസിലൂടെ വില കൂട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha