കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്കില്‍ കുറവ്
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയുന്നതിന് ആനുപാതികമായി കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ഒമ്പത് വര്‍ഷം നാലുമാസം കൊണ്ട് കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകുമായിരുന്ന പദ്ധതിയാണിത്.
ഇപ്പോള്‍ ഒമ്പതു വര്‍ഷവും അഞ്ചുമാസവും വേണം നിക്ഷേപം ഇരട്ടിയാകാന്‍. അതായത് പണം ഇരട്ടിക്കാന്‍ 112 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ 113 മാസമായെന്ന് ചുരുക്കം. ഏപ്രില്‍ജൂണ്‍ പാത്തില്‍ 7.7 ശതമാനമായിരുന്ന പലിശ 7.6ശതമാനമായാണ് കുറച്ചത്. എല്ലാ മൂന്നുമാസം(പാദത്തില്‍)കൂടുമ്പോഴും പലിശ നിരക്ക് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കെവിപിയുടെ പലിശയില്‍ കുറവ് വരുത്തിയത്.
വ്യക്തികള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം നടത്താം. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. പരമാവധി എത്രതുകവേണമെങ്കിലും ആകാം. 1,000 രൂപ, 5,000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള മൂല്യത്തിലാണ് കെവിപി നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്.
പോസ്റ്റ് ഓഫീസ് വഴിയാണ് നിക്ഷേപിക്കാന്‍ കഴിയുക. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ പണം പിന്‍വലിക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha