സ്വര്‍ണ വില കുതിക്കുന്നു.... പവന് 27,200 രൂപ
സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് മാത്രം പവന് 400 രൂപയാണ് കൂടിയത്. 27,200 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് 3,400 രൂപയാണ് വില. തിങ്കളാഴ്ച പവന് 400 രൂപും ചൊവ്വാഴ്ച 280 രൂപയും വര്‍ധിച്ചിരുന്നു. ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,600 രൂപയാണ് വര്‍ധിച്ചത്.
ചിങ്ങമാസമടുക്കാറായതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വര്‍ദ്ധിച്ചു. കല്യാണക്കാര് നെട്ടോട്ടമോടുകയാണ്. ഈ സ്വര്‍ണവില കയറ്റത്തിനു മുന്നില്‍ അവര്‍ ആകെ ആശങ്കയിലാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം
"
https://www.facebook.com/Malayalivartha