Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

നെഹ്‌റുട്രോഫി വള്ളംകളി മാറ്റിയതോടെ ക്ലബ്ബുകള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

10 AUGUST 2019 04:18 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയം കാരണം നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിയപ്പോള്‍ വെള്ളത്തിലായത് ലക്ഷങ്ങള്‍. ഇതിനോടൊപ്പം നടക്കേണ്ടിയിരുന്ന പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) മത്സരങ്ങളും മാറ്റിവച്ചതോടെ സംഘാടകര്‍ക്കും വള്ളംകളി ക്ലബ്ബുകള്‍ക്കും ടൂറിസം മേഖലയ്ക്കും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ലക്ഷക്കണക്കിന് രൂപ മുടക്കി പരിശീലനം മിക്കവാറും പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് മഹാപ്രളയം വന്ന് എല്ലാം അവതാളത്തിലാക്കിയത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായി ഇത്തവണത്തേയും ജലോത്സവം. കഴിഞ്ഞതവണത്തെപ്പലെ ഇത്തവണയും മുഖ്യാതിഥി സച്ചിന്‍ ആയിരുന്നു. സി ബി എല്‍ ആരംഭിക്കാനിരുന്ന കഴിഞ്ഞ വര്‍ഷം കുട്ടനാട്ടിലെ വലിയ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി ജലോത്സവം നവംബര്‍ 10ന് ആണ് നടന്നത്. 

അന്യനാടുകളില്‍നിന്നു പോലും തുഴച്ചില്‍കാരെ എത്തിച്ച പല ക്ലബ്ബുകളും ലക്ഷക്കണക്കിന് രൂപ മുടക്കി അവസാന വട്ട പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് മഹാപ്രളയം വന്ന് എല്ലാം അവതാളത്തിലാക്കിയത്. ഇതോടെ പല ക്ലബ്ബുകളും കടക്കെണിയിലാവുകയും ചെയ്തു. 

സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് വന്‍ ഒരുക്കങ്ങള്‍ നടത്തിയ ഹോട്ടലുകള്‍ക്കും മത്സരം മാറ്റിവച്ചത് വന്‍ തിരിച്ചടിയായി. വള്ളംകളി കാണാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിയ നൂറുകണക്കിന് സഞ്ചാരികളും നിരാശയിലായി. ഹൗസ് ബോട്ട് മേഖലയ്ക്കാണ് മറ്റൊരു തിരിച്ചടി ലഭിച്ചത്. വള്ളം കളിയുമായി ബന്ധപ്പെട്ട് മിക്ക ഹൗസ് ബോട്ടുകള്‍ക്കും ബുക്കിംഗ് ഉണ്ടായിരുന്നു. ഇതെല്ലാം റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 



ഇക്കുറി സി ബി എല്‍ കൂടി ആരംഭിക്കുന്നതിനാല്‍ ഏറെ പ്രതീക്ഷയിലായിരുന്നു വള്ളംകളി പ്രേമികളും. സി ബി എലിന്റെ ആദ്യമത്സരം കൂടിയായിരുന്നു ഇവിടെ നടക്കേണ്ടിയിരുന്നത്. അന്തര്‍ദേശീയതലത്തിലടക്കം സംപ്രേഷണം ചെയ്യപ്പെടുന്ന രീതിയില്‍ വന്‍ സന്നാഹങ്ങളാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഇക്കുറി ജലോത്സവത്തിന്റെ ഭാഗമായുള്ള മറ്റു പരിപാടികളെല്ലാം സജീവമായി നടന്നിരുന്നു. ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. 

1952ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ ജലഘോഷയാത്രയാണ് പിന്നീട് നെഹ്‌റുട്രോഫി ജലമേളയായി മാറിയത്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്താന്‍ തുടങ്ങിയ ശേഷം ഇതു നാലാം തവണയാണ് നെഹ്‌റു ട്രോഫി വ്യത്യസ്ത കാരണങ്ങളാല്‍ മാറ്റിവയ്ക്കുന്നത്. 1971 ല്‍ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യം ജലോത്സവം മാറ്റിവച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (6 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (7 hours ago)

Malayali Vartha Recommends